കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഇടിവ് നേരിട്ട് അപ്പോളോ ടയേഴ്‌സ് ഓഹരി

ന്യൂഡല്‍ഹി: മികച്ച ഒന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ടിട്ടും അപ്പോളോ ടയേഴ്‌സ് ഓഹരി വെള്ളിയാഴ്ച ഇടിവ് നേരിട്ടു. 8.27 ശതമാനം താഴ്ന്ന് 395.85 രൂപയിലായിരുന്നു ക്ലോസിംഗ്. 397 കോടി രൂപ അറ്റാദായം രേഖപ്പെടുത്താന്‍ ജൂണ്‍ പാദത്തില്‍ കമ്പനിയ്ക്കായിരുന്നു.

മുന്‍വര്‍ഷ്‌തെ സമാന പാദത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമാണിത്. വരുമാനം 5.1 ശതമാനം ഉയര്‍ന്ന് 6244.5 കോടി രൂപയായപ്പോള്‍ ഇബിറ്റ 52.4 ശതമാനം ഉയര്‍ന്ന് 1051.3 കോടി രൂപയിലെത്തി. ഇബിറ്റ മാര്‍ജിന്‍ 16.8 ശതമാനമായാണ് ഉയര്‍ന്നത്.

മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 11.6 ശതമാനം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. മികച്ച യൂറോപ്യന്‍ പ്രവര്‍ത്തനങ്ങളാണ് നേട്ടങ്ങള്‍ക്ക് കാരണമായത്. അതേസമയം ഇന്ത്യയില്‍ ഉയര്‍ന്ന മാര്‍ജിന്‍ നേടാനായി.

X
Top