അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

പ്രമോട്ടര്‍ സുനീതാ റെഡ്ഡി അപ്പോളോ ഹോസ്പിറ്റല്‍സിലെ 1.3 ശതമാനം ഓഹരി പങ്കാളിത്തം കുറച്ചു

മുംബൈ: അപ്പോളോ ഹോസ്പിറ്റല്‍സ് പ്രമോട്ടര്‍ സുനീതാ റെഡ്ഡി കമ്പനിയിലെ അവരുടെ 1.3 ശതമാനം പങ്കാളിത്തം കുറച്ചു. 1489.3 കോടി രൂപയുടേതാണ് ഇടപാട്.

ഓഹരിയൊന്നിന് 7850 രൂപ നിരക്കില്‍ 18.97 ലക്ഷം ഓഹരികളാണ് സുനീതാ റെഡ്ഡി വിറ്റഴിച്ചത്.

മോര്‍ഗന്‍ സ്റ്റാന്‍ലി, ഗോള്‍ഡ്മാന്‍ സാച്ച്‌സ്, സൊസൈറ്റി ജനറലെ, ടി റോവ് പ്രൈസ്, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, വിരിഡിയന്‍ ഏഷ്യ ഓപ്പര്‍ച്യുണിറ്റീസ് മാസ്റ്റര്‍ ഫണ്ട്, ബിഎന്‍പി പാരിബാസ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ്, കോപ്റ്റാല്‍ മൗറീഷ്യസ് ഇന്‍വെസ്റ്റ്‌മെന്റ്, ഫിഡിലിറ്റി ഫണ്ടുകള്‍, ഗിസല്ലോ മാസ്റ്റര്‍ ഫണ്ട്, ഇന്‍വെസ്‌കോ മ്യൂച്വല്‍ ഫണ്ട്, കൊട്ടക് മഹീന്ദ്ര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, മോര്‍ണിംഗ്സ്റ്റാര്‍ ഫണ്ട്‌സ് ട്രസ്റ്റ്, ആക്‌സിസ് മ്യൂച്വല്‍ ഫണ്ട്, ടാറ്റ മ്യൂച്വല്‍ ഫണ്ട് എന്നിവയുള്‍പ്പെടെ നിരവധി ആഭ്യന്തര, വിദേശ സ്ഥാപന നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങി.

നിഫ്റ്റി50യില്‍ ഉള്‍പ്പെട്ട ഓഹരി വെള്ളിയാഴ്ച 7922.50 രൂപയില്‍ മാറ്റമില്ലാതെ തുടര്‍ന്നു.

X
Top