K സ്‌പേസിന് 57 കോടിയും K ഫോണിന് 112.44 കോടിയും വകയിരുത്തിഫെബ്രുവരി ഒന്നുമുതൽ മെഡിസെപ് 2.0, കൂടുതൽ ആനുകൂല്യങ്ങൾശബരിമല മാസ്റ്റര്‍പ്ലാനിന് 30 കോടി; വന്യജീവി ആക്രമണം ചെറുക്കാന്‍ 100 കോടിഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സ​ത്തി​ന് 20 കോ​ടി, അ​ഡ്വ​ക്ക​റ്റ് വെ​ൽ​ഫെ​യ​ർ ഫ​ണ്ട് 20 ല​ക്ഷ​മാ​യി ഉ​യ​ർ​ത്തുംകേന്ദ്ര അവ​​ഗണനയ്ക്കിടയിലും വികസനം കുറഞ്ഞിട്ടല്ലെന്ന് കെഎൻ ബാലഗോപാൽ

ലാഭവിഹിത വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് എപിഎല്‍ അപ്പോളോ ട്യൂബ്‌സ്

മുംബൈ: ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 5 നിശ്ചയിച്ചിരിക്കയാണ് ലാര്‍ജ് ക്യാപ്പ്കമ്പനിയായ എപിഎല്‍ അപ്പോളോ ട്യൂബ്‌സ്. 2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 3.5 രൂപ അഥവാ 175 ശതമാനം ലാഭവിഹിതത്തിനാണ് ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. വാര്‍ഷിക പൊതുയോഗത്തിന്റെ അനുമതിയോടെ സെപ്തംബര്‍ 12 ന് ശേഷം ലാഭവിഹിത വിതരണം നടക്കും.

വെള്ളിയാഴ്ച 1.43 ശതമാനം ഉയര്‍ന്ന ഓഹരി 1060 രൂപയിലാണുള്ളത്. 10 വര്‍ഷത്തില്‍ 7439.12 ശതമാനം നേട്ടം കൈവരിച്ച ഓഹരിയാണ് അപ്പോളോ ട്യൂബ്‌സിന്റേത്. 5 വര്‍ഷത്തില്‍ 568.77 ശതമാനവും 3 വര്‍ഷത്തില്‍ 718.61 ശതമാനവും കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 32 ശതമാനവും ഉയരാന്‍ ഓഹരിയ്ക്കായി.

26,578.54 കോടി രൂപ വിപണി മൂല്യമുള്ള എപിഎല്‍ അപ്പോളോ ട്യൂബ്‌സ് ലിമിറ്റഡ് ഒരു ലാര്‍ജ് ക്യാപ്പ് കമ്പനിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രക്ചറല്‍ സ്റ്റീല്‍ ട്യൂബുകളുടെ നിര്‍മ്മാതാവ് കൂടിയാണ് ഇവര്‍. പ്രതിവര്‍ഷം 2.6 ദശലക്ഷം ടണ്‍ ഉത്പാദന ശേഷിയുണ്ട്.

1,100ലധികം വ്യത്യസ്ത തരം പ്രീഗാല്‍വാനൈസ്ഡ് ട്യൂബുകള്‍, സ്ട്രക്ചറല്‍ സ്റ്റീല്‍ ട്യൂബുകള്‍, ഗാല്‍വാനൈസ്ഡ് ട്യൂബുകള്‍, എംഎസ് ബ്ലാക്ക് പൈപ്പുകള്‍, ഹോളോ സെക്ഷനുകള്‍ എന്നിവ ഉത്പാദിപ്പിക്കുന്ന കമ്പനി പ്രീമിയം സ്റ്റീല്‍ നിര്‍മ്മാതാക്കളില്‍ പ്രമുഖരാണ്.

X
Top