അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

കലാനിധി മാരന് മുഴുവന്‍ ആര്‍ബിട്രേഷന്‍ തുകയും നല്‍കാന്‍ സ്പൈസ് ജെറ്റിനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: കലാനിധി മാരന് മുഴുവന്‍ മദ്ധ്യസ്ഥ തുകയും നല്‍കാന്‍ സ്പൈസ് ജെറ്റിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.കലാനിധി മാരനും അദ്ദേഹത്തിന്റെ കല് എയര്വേയ്സിനും നല്കാനുള്ള 75 കോടി രൂപ ഉടന് നിക്ഷേപിക്കാന് ഡല്ഹി ഹൈക്കോടതിയും അടുത്തിടെ ഉത്തരവിട്ടിരുന്നു.കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച 2023 ഫെബ്രുവരി 13 ലെ ഉത്തരവില്‍ ഭേദഗതി വരുത്തിയിട്ടില്ലെന്നും അതിനാല്‍ അത് പാലിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

മുന്‍ പ്രമോട്ടര്‍ മാരന്‍, കല്‍ എയര്‍വേയ്സ് എന്നിവരുമായുള്ള ഓഹരി കൈമാറ്റ തര്‍ക്കവുമായി ബന്ധപ്പെട്ട് 243 കോടി രൂപ പലിശയായി നിക്ഷേപിക്കാന്‍ 2020 നവംബര്‍ 2 ന് ഹൈക്കോടതി എയര്‍ലൈനിനോട് ആവശ്യപ്പെട്ടു. അതേസമയം നവംബര്‍ 7 ന് സുപ്രിംകോടതി ഈ വിധി സ്റ്റേ ചെയ്തു. എന്നാല്‍ നടപ്പ് വര്‍ഷം ഫെബ്രുവരി 13 ന് സ്പൈസ് ജെറ്റിന്റെ 270 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി ഉടന്‍ എന്‍കാഷ് ചെയ്യണമെന്നും ആര്‍ബിട്രേഷന്‍ വിധിയില്‍ നിന്നുള്ള കുടിശ്ശികയായി മാരന്‍, കല്‍ എയര്‍വേയ്സ് എന്നിവയ്ക്ക് പണം നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

സ്പൈസ് ജെറ്റിന്റെ ഉടമസ്ഥാവകാശം കലാനിധി മാരന്‍, നിലവിലെ ഉടമയായ അജയ് സിംഗിന് കൈമാറിയതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്. 2015 ഫെബ്രുവരിയില്‍ സ്പൈസ് ജെറ്റിന്റെ നിയന്ത്രണം ഓഹരിയുടമയായ സിംഗ് തിരിച്ചുപിടിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി മാരനും കല് എയര്വേയ്സും സ്പൈസ് ജെറ്റിലെ 58.46 ശതമാനം ഓഹരികള്‍ രണ്ടുരൂപ നിരക്കില്‍ സഹസ്ഥാപകന് സിംഗിന് കൈമാറി.

35.04 കോടി രൂപയുടെ ഓഹരികളായിരുന്നു ഇത്.

X
Top