ഇന്ത്യക്ക് ദീർഘകാലം യുറേനിയം നൽകുമെന്ന് കാനഡ; സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഈ വർഷംനിയന്ത്രിത സർവീസുകൾ ആരംഭിച്ച് വിമാന കമ്പനികൾ; ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ കൂടുതൽ പേർ ഇന്ത്യയിലേക്ക്കേന്ദ്ര സർക്കാർ ജീവനക്കാർക്ക് റെക്കോർഡ് ശമ്പള വർദ്ധനവ് വരുന്നുപശ്ചിമേഷ്യ സംഘർഷം: ഇന്ത്യൻ അരി കയറ്റുമതി പ്രതിസന്ധിയിൽകാനഡയുമായുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ

അവസാന ലാഭവിഹിതം പ്രഖ്യാപിച്ച് എയ്ഞ്ചല്‍ വണ്‍

ന്യൂഡല്‍ഹി: പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എയ്ഞ്ചല്‍ വണ്‍ 4 രൂപ അവസാന ലാഭവിഹിതവും 9.6 രൂപ ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചു. റെക്കോര്‍ഡ് തീയതി പിന്നീട് തീരുമാനിക്കും. വാര്‍ഷിക പൊതുയോഗത്തിന്റെ അനുമതിയോടെ ലാഭവിഹിത വിതരണം 30 ദിവസത്തിനകം പൂര്‍ത്തിയാക്കും.

കഴിഞ്ഞ 12 മാസത്തില്‍ 3.14 ശതമാനം യീല്‍ഡോട് കൂടി 35.50 രൂപ കമ്പനി ലാഭവിഹിതം നല്‍കി. 267 കോടി രൂപയാണ് മാര്‍ച്ച് പാദത്തില്‍ രേഖപ്പെടുത്തിയ അറ്റാദായം. മുന്‍പാദത്തെ അപേക്ഷിച്ച് 17 ശതമാനം കൂടുതല്‍.

എബിറ്റ 20 ശതമാനം ഉയര്‍ന്ന് 370 കോടി രൂപയായപ്പോള്‍ ഉപഭോക്താക്കളുടെ എണ്ണം 49 ശതമാനം വര്‍ധിച്ചു. 831 കോടി രൂപയാണ് വരുമാനം. രാജ്യത്തെ ഡീമാറ്റ് അക്കൗണ്ടുകളുടെ 12 ശതമാനം എയ്ഞ്ചല്‍വണ്‍ വഴിയാണ് രൂപീകരിച്ചത്.

X
Top