8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

ഐപിഒയ്ക്ക് മുന്നോടിയായി 693.3 കോടി രൂപയുടെ ബ്ലൂസ്‌റ്റോണ്‍ ജ്വല്ലറി ഓഹരി വാങ്ങി ആങ്കര്‍ നിക്ഷേപകര്‍

മുംബൈ: ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്)യ്ക്ക് മുന്നോടിയായി 20 നിക്ഷേപ സ്ഥാപനങ്ങള്‍ ബ്ലൂസ്റ്റോണ്‍ കമ്പനിയുടെ 693.3 കോടി രൂപ മൂല്യമുള്ള ഓഹരികള്‍ വാങ്ങി.

820 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 13,939,063 ഓഹരികള്‍ വില്‍ക്കുന്ന ഓഫര്‍ ഫോര്‍ സെയ്ലുമടങ്ങുന്ന ഐപിഒ ഓഗസ്റ്റ് 11നാണ് അവസാനിക്കുക.

ആക്‌സല്‍ പാര്‍ട്‌ണേഴ്‌സ്, സാമ ക്യാപിറ്റല്‍, കലാരി ക്യാപിറ്റല്‍, ഐവിക്യാപ്പ് വെഞ്ച്വേഴ്‌സ്, അയണ്‍പില്ലര്‍ ഫണ്ട്, സുനില്‍ കാന്ത് മുഞ്ജല്‍ (ഹീറോ എന്റര്‍പ്രൈസ് പാര്‍ട്ണര്‍ വെഞ്ച്വേഴ്‌സിന്റെ മറ്റ് പങ്കാളികള്‍) എന്നിവരാണ് ഓഫര്‍ ഫോര്‍ സെയ്ല്‍ നടത്തുന്നത്.

ഐപിഒയില്‍ നിന്നുള്ള വരുമാനം പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുമെന്ന് സ്ഥാപനം കരട് രേഖകളില്‍ അറിയിക്കുന്നു.

ഡയമണ്ട്, സ്വര്‍ണ്ണം, പ്ലാറ്റിനം, സ്റ്റഡ്ഡ് ആഭരണങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ജ്വല്ലറി രംഗത്തെ പ്രമുഖരാണ് ബ്ലൂസ്റ്റോണ്‍. വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ വഴി ഉല്‍പ്പന്നങ്ങള്‍ റീട്ടെയില്‍ ചെയ്യുന്നു. ഐഒഎസിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് ലഭ്യമാണ്.

മാത്രമല്ല, ഇന്ത്യയിലുടനീളം കമ്പനിയ്ക്ക് 225 ഔട്ട്ലെറ്റുകളുണ്ട്. 117 നഗരങ്ങളിലായി ഇത് സ്ഥിതി ചെയ്യുന്നു.

X
Top