ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

ആനന്ദ് രാഠി വെല്‍ത്തിന് 43 കോടി രൂപ അറ്റാദായം

കൊച്ചി: ബാങ്കിതര ധനകാര്യ സ്ഥാപനമായ ആനന്ദ് രാഠി വെല്‍ത്ത് ലിമിറ്റഡ് നടപ്പു സാമ്പത്തിക വര്‍ഷം ജൂലൈ-സെപ്തംബര്‍ ത്രൈമാസത്തില്‍ 43 കോടി രൂപ അറ്റാദായം നേടി. 41 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെയാണ് ഈ നേട്ടം.

ഇക്കാലയളവിലെ മൊത്തം വരുമാനം 33 ശതമാനം വര്‍ധിച്ച് 138 കോടി രൂപിലെത്തി. 2022-23 സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ കമ്പനിയുടെ സംയോജിത അറ്റാദായം 83 കോടി രൂപയാണ്. 37 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. ഇതേകാലയളവില്‍ മൊത്തം വരുമാനവും 34 ശതമാനം വര്‍ധിച്ച് 272 കോടി രൂപയിലെത്തി.

ബാഹ്യമായ വെല്ലുവിളികള്‍ക്കിടയിലും മികച്ചപ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചെന്നു ആനന്ദ് രാഠി വെല്‍ത്ത് ലിമിറ്റഡ് സിഇഒ രാകേഷ് റാവല്‍ പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ 1,250 പുതിയ ഇടപാടുകാരെ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞതായും മികച്ച ബിസിനസ് വളര്‍ച്ച ഉണ്ടാകുമെന്ന ശുഭാപ്തിവിശ്വാസത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

X
Top