ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടിക്രൂഡ്‌ ഓയില്‍ വില വര്‍ധന തുടരുന്നത്‌ വിപണിയെ സമ്മര്‍ദത്തിലാഴ്‌ത്തുംദേശീയപാതകളിലെ കുഴിയടയ്ക്കാൻ സംവിധാനം: പ്രത്യേകനയം രൂപവത്കരിക്കാൻ കേന്ദ്രസർക്കാർഇന്ത്യയുടെ വിദേശ കടം ഉയർന്നുപശ്ചാത്യലോകം നിശ്ചയിച്ച വില പരിധിയും മറികടന്ന് റഷ്യ – ഇന്ത്യ ക്രൂഡ‍ോയിൽ വ്യാപാരം

ദീര്‍ഘകാല നിക്ഷേപത്തിന് ലാര്‍ജ്ക്യാപ് ബാങ്ക്, ക്യാപിറ്റല്‍ ഗുഡ്‌സ് ഓഹരികള്‍

കൊച്ചി: രണ്ട് പ്രധാന ഘടകങ്ങളാണ് ഇക്വിറ്റി മാര്‍ക്കറ്റിനെ സ്വാധീനിക്കുന്നത്, ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു. ഊര്‍ജ്ജസ്വലമായ യുഎസ് സമ്പദ് വ്യവസ്ഥ ആഗോള വളര്‍ച്ചയേയും ഇക്വിറ്റി വിപണികളേയും സ്വാധീനിക്കുന്നു എന്നതാണ് അതില്‍ ഒന്ന്. ഇതൊരു പോസിറ്റീവ് പ്രവണതയാണ്.

അതേസമയം പണപ്പെരുപ്പം കുറയ്ക്കാനുള്ള യുഎസ് ഫെഡ് റിസര്‍വ് നയങ്ങള്‍ വിപരീത ഫലങ്ങള്‍ സൃഷ്ടിക്കുന്നു.പലിശ നിരക്കുയരുന്നത് ബോണ്ട് യീല്‍ഡും ഡോളര്‍ മൂല്യവും ഉയര്‍ത്തുകയും വിദേശ നിക്ഷേപ സ്ഥാപനങ്ങളെ എമേര്‍ജിംഗ് മാര്‍ക്കറ്റുകളില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യും. ഇന്ത്യന്‍ വിപണിയെ സംബന്ധിച്ചിടത്തോളം നെഗറ്റീവ് ഘടകം.

ബോണ്ട് യീല്‍ഡ് കുറഞ്ഞാല്‍ മാത്രമേ തുടര്‍ച്ചയായ എഫ്‌ഐഐ (വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍) ഒഴുക്കുണ്ടാകൂ,. ചെയര്‍പേഴ്‌സണ്‍ ജെറോമി പവലിന്റെ ജാക്‌സണ്‍ ഹോള്‍ പ്രസംഗത്തോടെ ഫെഡ് റിസര്‍വ് നയം ഇക്കാര്യത്തില്‍ വ്യക്തമാകും. യുഎസ് പണപ്പെരുപ്പ ഡാറ്റയ്ക്കായി അടുത്തമാസം വരെ കാത്തിരിക്കേണ്ടി വരും.

മാക്രോ പ്രവണതകളെക്കുറിച്ചുള്ള വ്യക്തതയ്ക്കായി നിക്ഷേപകര്‍ കൂടുതല്‍ കാത്തിരിക്കണമെന്നര്‍ത്ഥം.അതേസമയം, ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള വളര്‍ച്ചാ ഓഹരികള്‍ ശേഖരിക്കാന്‍ കഴിയും. ലാര്‍ജ്ക്യാപ് ബാങ്ക്,ക്യാപിറ്റല്‍ ഗുഡ്‌സ് ഓഹരികളാണ് വിജയകുമാര്‍ നിര്‍ദ്ദേശിക്കുന്നത്.

ലാര്‍ജ് ക്യാപ് ബാങ്ക് ഓഹരികള്‍ ന്യായമായ മൂല്യനിര്‍ണ്ണയത്തിലാണുള്ളത്. ലാര്‍ജ്ക്യാപ് ക്യാപിറ്റല്‍ ഗുഡ്‌സ് ഓഹരികളുടെ സാധ്യതയും ശോഭനമാണ്.

X
Top