
മുംബൈ: നാല് ദിവസത്തെ നഷ്ടങ്ങള്‍ മറികടന്ന് 114 പോയിന്റ് ഉയര്‍ന്ന നിഫ്റ്റി, ജൂലൈ 15 ന് തിരിച്ചുവരവ് നടത്തി. സെഷനുകളിലുടനീളം വാങ്ങല്‍ പ്രകടമായിരുന്നു.അതേസമയം സൂചിക അതിന്റെ ഹ്രസ്വകാല മൂവിംഗ് ആവറേജുകള്‍ക്ക് മുകളില്‍ നിലനില്‍ക്കുന്നതുവരെ, ഏകീകരണവും റേഞ്ച്ബൗണ്ട് ട്രേഡിംഗും തുടരും.
അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, 25,250-25,300 മേഖല (20ദിവസത്തെയും 10-ദിവസത്തെയും ഇഎംഎയ്ക്ക് അനുസൃതമായി) നിലനിര്‍ത്തുകയാണെങ്കില്‍, സൂചിക 25,400-25,500 ലെവലിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. മറുവശത്ത്, 25,000 ആയിരിക്കും നിര്‍ണ്ണായക സപ്പോര്‍ട്ട്.
പ്രധാന റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50
റെസിസ്റ്റന്‍സ്: 25,236-25,273- 25,333
സപ്പോര്‍ട്ട്: 25,117- 25,080- 25,020
ബാങ്ക് നിഫ്റ്റി
റെസിസ്റ്റന്‍സ്: 57,113-57,214-57,377
സപ്പോര്‍ട്ട്: 56,787-56,686-56,523
ഇന്ത്യ വിഐഎക്‌സ്
അസ്ഥിരതയളക്കുന്ന ഇന്ത്യ വിഐഎക്‌സ് 4.17 ശതമാനം ഇടിഞ്ഞ് 11.48 ലാണുള്ളത്- 2024 ഏപ്രില്‍ 16 ന് ശേഷമുള്ള താഴ്ന്ന നില. ഇത് നിക്ഷേപകരുടെ ആത്മവിശ്വാസമുയര്‍ത്തുന്നു.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ബാലകൃഷ്ണ ഇന്‍ഡസ്ട്രീസ്
കമ്മിന്‍സ് ഇന്ത്യ
ഡിമാര്‍ട്ട്
ഐഷര്‍
എബിഎഫ്ആര്‍എല്‍
ഇന്‍ഡിഗോ
ഭാരതി എയര്‍ടെല്‍
സോന ബിഎല്‍ഡബ്ല്യു പ്രസിഷന്‍ ഫോര്‍ജിംഗ്
ഗോദ്‌റേജ് കണ്‍സ്യൂമര്‍
പെട്രോനെറ്റ്