ഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കുംകാർഷിക മേഖല തുറക്കണമെന്ന് യുഎസ്; ചർച്ചയ്ക്കായി ഇന്ത്യൻ സംഘം വീണ്ടും യുഎസിൽവ്യാജ നികുതി കിഴിവ്: രാജ്യവ്യാപകമായി ആദായ നികുതി വകുപ്പിന്റെ റെയ്ഡ്ഇന്ത്യന്‍ വ്യോമയാന വ്യവസായം 3000 കോടി നഷ്ടത്തിലേയ്ക്ക് എന്നു റിപ്പോര്‍ട്ട്പ്രതിദിനം 650 ദശലക്ഷം ഇടപാടുകൾ; ‘വീസ’യെ മറികടന്ന് യുപിഐ

ഉയര്‍ന്ന നേട്ടത്തില്‍ മള്‍ട്ടിബാഗര്‍ സ്‌മോള്‍ക്യാപ്പ് ഓഹരി

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇടിവ് നേരിടുമ്പോഴും ചില സ്‌മോള്‍ക്യാപ്പ് ഓഹരികള്‍ ബുധനാഴ്ച മികച്ച പ്രകടനമാണ് നടത്തിയത്. 5 ശതമാനം ഉയര്‍ച്ച നേടിയ ടെക്‌സ്‌മോ പൈപ്പ് ആന്റ് പ്രൊഡക്ട്‌സ് അതിലൊന്നാണ്. നിലവില്‍ 66 രൂപയിലുള്ള ഓഹരി ഉയര്‍ന്ന അളവുകളാണ് രേഖപ്പെടുത്തുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ 250 ശതമാനം ഉയര്‍ച്ച നേടിയ ഓഹരി കൂടിയാണിത്. 16 രൂപയില്‍ നിന്നും 66 ലേയ്ക്കായിരുന്നു കുതിപ്പ്. 190 കോടി വിപണി മൂല്യമുള്ള ടെക്‌സ്‌മോ വേഗത്തില്‍ വളരുന്ന സ്‌മോള്‍ക്യാപ്പ് ഓഹരികളിലൊന്നാണ്. പ്ലാസ്റ്റിക് പൈപ്പുകളും ഉത്പന്നങ്ങളും നിര്‍മ്മിക്കുന്ന ഇവരുടെ ക്ലൈയ്ന്റുകള്‍ നിരവധി മേഖലകളില്‍ വ്യാപിച്ചു കിടക്കുന്നു.

പ്ലംബിംഗ് പൈപ്പ്, പിവിസി പൈപ്പുകള്‍, ഇന്‍ഡസ്ട്രിയല്‍ കാസ്റ്റിംഗ് പൈപ്പുകള്‍, എച്ച്ഡിപിഇ പൈപ്പുകള്‍ എന്നിങ്ങനെ ഒരു വലിയ ഉത്പന്ന ശ്രേണി കമ്പനി വിപണിയിലെത്തിക്കുന്നു. കഴിഞ്ഞ വര്‍ഷത്തില്‍ 565 കോടി രൂപയുടെ വരുമാനം നേടാനുമായി. നിലവില്‍ ഹയര്‍ ഹൈയും ഹൈയര്‍ ലോയും രേഖപ്പെടുത്തുന്ന ഓഹരി ബുള്ളിഷ് മൊമന്റം നിലനിര്‍ത്തുകയാണെന്നും ദീര്‍ഘകാലത്തില്‍ അപ് ട്രെന്‍ഡില്‍ തുടരുമെന്നും ദലാല്‍ സ്ട്രീറ്റ് ജേര്‍ണല്‍ പ്രവചിക്കുന്നു.

X
Top