എല്ലാ സംസ്ഥാനങ്ങളിലും ഇന്‍വെസ്റ്റ് ഇന്ത്യ ഡെസ്‌ക്കുകള്‍ സ്ഥാപിക്കും, നിക്ഷേപം പ്രോത്സാഹിപ്പിക്കുക ലക്ഷ്യംകേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍

നേട്ടം തുടരുമെന്ന് അനലിസ്റ്റുകള്‍

മുംബൈ: യുഎസ് വിപണികളിലെ സമീപകാല തിരിച്ചുവരവാണ് വെള്ളിയാഴ്ച സൂചികകളെ ഉയര്‍ത്തിയത്. റെലിഗെയര്‍ ബ്രോക്കിംഗ് ടെക്നിക്കല്‍ റിസര്‍ച്ച് വൈസ് പ്രസിഡന്റ് അജിത് മിശ്ര പറയുന്നു. ഊര്‍ജ്ജം, ഐടി തുടങ്ങി പ്രധാന മേഖലകളിലെ തുടര്‍ച്ചയായ വീണ്ടെടുക്കല്‍ വേഗത നിലനിര്‍ത്താന്‍ പര്യാപ്തമാകും.

ശുഭാപ്തിവിശ്വാസത്തോടെ തുടരാനും ഇടിവുകളില്‍ ഗുണനിലവാരമുള്ള സ്റ്റോക്കുകള്‍ ശേഖരിക്കാനും മിശ്ര നിര്‍ദ്ദേശിച്ചു.

‘ഹെഡ് ആന്‍ഡ് ഷോള്‍ഡര്‍’ പാറ്റേണ്‍ പിന്തുടര്‍ന്നാണ് നിഫ്റ്റി 18000 ത്തിന് മുകളിലെത്തിയത്, രൂപക് ദേ സീനിയര്‍ ടെക്നിക്കല്‍ അനലിസ്റ്റ്, എല്‍കെപി സെക്യൂിറ്റീസ് നിരീക്ഷിക്കുന്നു. റാലി പ്രതീക്ഷിച്ചതാണ്. 18,000 ത്തിന് മുകളില്‍ റാലി തുടരുമെന്ന് ദേ പറഞ്ഞു.

18200 ലെവലില്‍ പ്രതിരോധം രൂപപ്പെടും. ഭേദിക്കുന്ന പക്ഷം നേട്ടം വിപുലമാകും.

X
Top