ഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയുംയുഎസ് താരിഫിനെ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍, 50 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുംപ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍

ഐടിയില്‍ തിരിച്ചടി പ്രതീക്ഷിച്ച് വിദഗ്ധര്‍, വാഹന മേഖല കുതിക്കും

ന്യൂഡല്‍ഹി: കഴിഞ്ഞ സെഷനുകളില്‍ നിഫ്റ്റി ഒമ്പത് ദിവസത്തെ തുടര്‍ച്ചയായ വിജയങ്ങള്‍ നേടി. എന്നാല്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ് എന്നിവയുടെ ദുര്‍ബലമായ നാലാംപാദങ്ങളും യുഎസിലെയും യൂറോപ്പിലെയും സാങ്കേതിക ചെലവുകളെക്കുറിച്ചുള്ള ആശങ്കകളെും തിങ്കളാഴ്ച ഐടി ഓഹരികളെ ആറ് മാസത്തെ താഴ്ന്ന നിലയിലേക്ക് തള്ളിവിട്ടു. ഇതോടെ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ കൂപ്പുകുത്തി.

ചൊവ്വാഴ്ചയും ട്രെന്‍ഡ് തുടര്‍ന്നു.യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലെ ബാങ്കിംഗ്, ഫിനാന്‍സ്, സേവനങ്ങള്‍, ഇന്‍ഷുറന്‍സ് (BFSI) മാന്ദ്യം തുടര്‍ന്നുള്ള ദിവസങ്ങളിലും ഐടിയ്ക്ക് ഭീഷണിയാകും, വിദഗ്ധര്‍ മുന്നിറിയിപ്പ് നല്‍കുന്നു. ആഗോള ബ്രോക്കറേജായ സിഎല്‍എസ്എ ഫോര്‍ വീലര്‍ സ്റ്റോക്കായി തിരഞ്ഞെടുത്തതിനെ തുടര്‍ന്ന്
മറുവശത്ത്, ടാറ്റ മോട്ടോഴ്സ് 2 ശതമാനത്തിലധികം മുന്നേറി. മാരുതിയേയും ടാറ്റ മോട്ടോഴ്‌സിനേയുമാണ് സിഎല്‍എസ് തെരഞ്ഞെടുത്തത്.

മാരുതി സുസുക്കി ഏകദേശം 1% ഉയര്‍ന്നിട്ടുണ്ട്. ഇതോടെ നിഫ്റ്റി ഓട്ടോയെ 0.3% നേട്ടമുണ്ടാക്കി. ”ഗ്രാമീണ ഡിമാന്‍ഡിലെ പുനരുജ്ജീവനം ഓട്ടോ സെഗ്മെന്റിന് ഉത്തേജകമാകും” പ്രഭുദാസ് ലില്ലാധറിലെ അനലിസ്റ്റ് അമ്നിഷ് അഗര്‍വാള്‍ പറയുന്നു. അതേസമയം നിഫ്റ്റി50 യില്‍ ഏകീകരണം പ്രവചിക്കുകയാണ് വിദഗ്ധര്‍.

X
Top