2047 ഓടെ എട്ട് സംസ്ഥാനങ്ങൾ ഒരു ട്രില്യൺ ഡോളർ ജിഡിപിലേക്ക് ഉയരുമെന്ന് ഇന്ത്യാ റേറ്റിങ്സ്വ്യോമയാന മേഖലയിൽ പ്രതിസന്ധി: വിമാന യാത്രാ നിരക്കുകൾ കുതിക്കുന്നുസ്വർണവില ചരിത്രത്തിലാദ്യമായി 53,000 കടന്നുകേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ 7000 കോടി കേന്ദ്രം കുറച്ചുഇന്ത്യയിലെ കുടുംബങ്ങൾ കടക്കെണിയിലെന്ന് പഠന റിപ്പോർട്ട്

വിലവര്‍ദ്ധിപ്പിക്കാനാകുന്നില്ല, സിമന്റ് കമ്പനികളുടെ പ്രകടനം മങ്ങുമെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: മികച്ച വിലയില്‍ വില്‍പന നടത്താനാകാത്തതിനാല്‍ ഡിമാന്റ് ശക്തമായിട്ടും സിമന്റ് കമ്പനികള്‍ കഴിഞ്ഞവര്‍ഷം മങ്ങിയ പ്രകടനം നടത്തി. നടപ്പ് വര്‍ഷത്തിലും സ്ഥിതി സമാനമാകുമെന്ന് ബ്രോക്കറേജുകള്‍ പറയുന്നു.

“ചരക്ക് ബിസിനസില്‍ വിലനിര്‍ണ്ണയ ശക്തി നിര്‍ണായകമാണ്, ഇന്ത്യന്‍ സിമന്റ് മേഖലയ്ക്ക് തീര്‍ച്ചയായും ആ ആനുകൂല്യം നഷ്ടപ്പെടുകയാണ്,” ഏപ്രില്‍ 19 ലെ റിപ്പോര്‍ട്ടില്‍ ഐസിഐസിഐ സെക്യൂരിറ്റീസ് വിശകലന വിദഗ്ധര്‍ വ്യക്തമാക്കി. ഏഴ് സിമന്റ് കമ്പനികളില്‍ ജെകെ സിമസിന്റിന് മാത്രമാണ് അവര്‍ വാങ്ങല്‍ നിര്‍ദ്ദേശം നല്‍കുന്നത്.

സാധാരണഗതിയില്‍, ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് സിമന്റ് വില്‍പന കൊഴുക്കുക.സാമ്പത്തിക വര്‍ഷാവസാനവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളും മണ്‍സൂണ്‍ ആരംഭിക്കുന്നതിന് മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള തിരക്കും കാരണം ഇന്ത്യയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ ആദ്യ ആറ് മാസങ്ങളില്‍ ഉയര്‍ന്ന നിലയിലെത്തുന്നു. അതുകൊണ്ടാണ് പല വിശകലന വിദഗ്ധരും ഏപ്രിലിലെ വില-വര്‍ദ്ധന സൂക്ഷ്മമായി നിരീക്ഷിക്കുന്നത്.

തുടര്‍ന്ന് ബാക്കിയുള്ള വര്‍ഷത്തെ സാധ്യതകള്‍ അവര്‍ പ്രവചിക്കും. എന്നാല്‍ ഈവര്‍ഷത്തില്‍ അവര്‍ വലിയ പ്രതീക്ഷ വച്ച് പുലര്‍ത്തുന്നില്ല. ഉദാഹരണത്തിന്, ആംബിറ്റ് ക്യാപിറ്റലിലെ വിശകലന വിദഗ്ധര്‍, സിമന്റ് വില വര്‍ദ്ധനവ് ഈ സീസണില്‍ ക്ഷണികമായിരിക്കുമെന്ന് വ്യക്തമാക്കി.

അളവ് വിപുലീകരിക്കുന്നതിലും വിപണി വിഹിതം നിലനിര്‍ത്തുന്നതിലും ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാല്‍ സിമന്റ് കമ്പനികള്‍ക്ക് വിലനിര്‍ണ്ണയ ശേഷി നഷ്ടമാകുന്നു.

എച്ചിഡിഎഫ്‌സി സെക്യൂരിറ്റീസ് എബിറ്റ അനുമാനങ്ങള്‍
ടണ്ണിന് 10-20 രൂപ വെട്ടിക്കുറച്ചു. ഉത്തരേന്ത്യന്‍ വിപണിയില്‍ നിന്നുള്ള സിമന്റ് ഡീലര്‍മാരും വര്‍ധനവ് പ്രതീക്ഷിക്കുന്നില്ല. ‘കഴിഞ്ഞ മൂന്ന്-നാല് മാസമായി സിമന്റ് കമ്പനികള്‍ വില വര്‍ദ്ധിപ്പിച്ചിട്ടില്ല, ഉടന്‍ തന്നെ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നില്ല,’ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ഒരു സിമന്റ് ഡീലര്‍ പറഞ്ഞു.

തലസ്ഥാനത്തെ ഡീലര്‍മാരും സമാന വീക്ഷണങ്ങളാണ് പ്രകടിപ്പിക്കുന്നത്. “സൂറത്തില്‍, ഒരു ബാഗിന് 10 രൂപ വര്‍ധിപ്പിച്ചതില്‍, 5 രൂപ മാത്രമേ നിലനിര്‍ത്താനാകൂ. വിദര്‍ഭയില്‍ വിലക്കയറ്റം നടപ്പിലായില്ല, ”ആനന്ദ് രതി വിശകലന വിദഗ്ധര്‍ കുറിപ്പില്‍ എഴുതി.

X
Top