വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

യു.എസ് തൊഴില്‍ വര്‍ധന: നിരക്ക് വര്‍ധന പ്രതീക്ഷിച്ച് വിദഗ്ധര്‍

ന്യൂയോര്‍ക്ക്: പ്രതീക്ഷകള്‍ക്ക് അനുസൃതമായി ഓഗസ്റ്റില്‍ 315,000 പുതിയ ജോലികള്‍ യു.എസില്‍ സൃഷ്ടിക്കപ്പെട്ടു. തൊഴില്‍ വിപണി ശക്തമായത് പണപ്പെരുപ്പത്തെ സൂചിപ്പിക്കുന്നതിനാല്‍ ഫെഡ് റിസര്‍വ് നിരക്ക് വര്‍ധിപ്പിക്കുമെന്ന് ഉറപ്പായി. റോയിട്ടേഴ്‌സ് സര്‍വ്വേ പ്രകാരം 3,00,000 പുതിയ ജോലികളാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

ഈ മാസം അവസാനം നടക്കുന്ന മോണിറ്ററി പോളിസി മീറ്റിംഗില്‍ 75 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധന പ്രതീക്ഷിക്കുകയാണ് വിദഗ്ധര്‍. അതിനുശേഷം ഡിസംബറില്‍ വീണ്ടും നിരക്ക് വര്‍ധനവ് സംഭവിച്ചേക്കാം. യു.എസ് ഫെഡ് റിസര്‍വ് നിരക്ക് വര്‍ധിപ്പിക്കുന്ന പക്ഷം ഇന്ത്യയുള്‍പ്പടെയുള്ള വികസ്വര വിപണികളിലേയ്ക്കുള്ള വിദേശ നിക്ഷേപ ഒഴുക്ക് കുറയും.

നിരക്ക് വര്‍ധനവിന്റെ ഭീതിയില്‍ വെള്ളിയാഴ്ച വാള്‍സ്ട്രീറ്റ് സൂചികകളും കൂപ്പുകുത്തി. ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് 337.98 പോയിന്റ് അഥവാ 1.07 ശതമാനം താഴ്ന്ന് 31,318.44 ലെവലിലും എസ്ആന്റ്പി500 42.59 പോയിന്റ് അഥവാ 1.07 ശതമാനം കുറഞ്ഞ് 3,924.26 ലും നസ്ദാഖ് കോമ്പസിറ്റ് 1.31 ശതമാനം കുറവില്‍ 11,630.86 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

ലേബര്‍ ഡേ പ്രമാണിച്ച് തിങ്കളാഴ്ച യു.എസ് വിപണികള്‍ക്ക് അവധിയാണ്.

X
Top