രാജ്യത്തെ 72 ലക്ഷം ടൺ അരി എഥനോളിലേക്ക്; കേന്ദ്ര തീരുമാനം ഭക്ഷ്യസുരക്ഷയ്ക്ക് വെല്ലുവിളിയോ?കയറ്റുമതി രേഖകള്‍ ഒത്തുതീര്‍ക്കാന്‍ ആര്‍ബിഐ ഇടപെടല്‍; ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിഗള്‍ഫ് മലയാളികള്‍ വഴി ആര്‍ബിഐ നിക്ഷേപ പദ്ധതിയില്‍ എത്തിയത് കോടികള്‍; സംസ്ഥാനത്തെ ആകെ എന്‍ആര്‍ഐ നിക്ഷേപം 3.24 ലക്ഷം കോടിഎൽപിജിക്ക് പകരം എഥനോൾ വ്യാപകമാക്കാൻ കേന്ദ്രം; ഉപഭോക്താക്കളെ ആകർഷിക്കാൻ പദ്ധതിപ്രാദേശികമായി സോളാര്‍ സെല്ലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സമയപരിധി നീട്ടി ഇന്ത്യ

ബംഗാളിൽ അമുലിന്റെ വമ്പൻ നീക്കം; 700 കോടിയുടെ പദ്ധതിക്ക് തറക്കല്ലിട്ട് അമിത് ഷാ

ശ്ചിമ ബംഗാളിൽ 700 കോടി നിക്ഷേപത്തോടെ ഒരുങ്ങുന്ന അമുൽ ബെംഗാൾ ഡയറി മെഗാ പദ്ധതിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തറക്കല്ലിട്ടു. രാജ്യത്തെ ഏറ്റവും വലിയ തൈര് ഉൽപാദന ശാലയെന്ന വിശേഷണത്തോടെയാണ് പദ്ധതി യാഥാർഥ്യമാകുന്നത്. സംസ്ഥാനം വികസനത്തിന്റെയും നിക്ഷേപത്തിന്റെയും പുതിയ യുഗത്തിലേക്ക് കടന്നിരിക്കുകയാണെന്ന് അമിത് ഷാ ചടങ്ങിൽ പറഞ്ഞു.

ഹൗറയിലെ സാങ്ക്രെയിൽ ഫുഡ് പാർക്കിൽ സ്ഥാപിക്കുന്ന അമുൽ ബെംഗാൾ ഡയറി പദ്ധതിക്ക് ഏകദേശം 700 കോടിയാണ് നിക്ഷേപം. പദ്ധതി പ്രവർത്തനം ആരംഭിച്ചാൽ പ്രതിദിനം 30 ലക്ഷം ലിറ്റർ പാൽ സംസ്കരിക്കാനും 10 ലക്ഷം കിലോഗ്രാം തൈരും മറ്റ് ഫെർമെന്റഡ് പാൽ ഉൽപ്പന്നങ്ങളും നിർമ്മിക്കാനും ശേഷിയുണ്ടാകും. ഉൽപാദന ശേഷിയുടെ അടിസ്ഥാനത്തിൽ ഇത് ലോകത്തിലെ ഏറ്റവും വലിയ തൈര് നിർമ്മാണ ശാലകളിലൊന്നായിരിക്കും.

പദ്ധതി പശ്ചിമ ബംഗാളിലെ 1.25 ലക്ഷത്തിലധികം ക്ഷീരകർഷകർക്ക് നേരിട്ട് ഗുണം ചെയ്യുമെന്നാണ് കേന്ദ്ര സഹകരണ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇതിൽ 30,000-ത്തിലധികം വനിതാ ക്ഷീരകർഷകരും ഉൾപ്പെടും. കർഷകരിൽ നിന്ന് നേരിട്ട് പാൽ ശേഖരിക്കുന്ന സഹകരണ മാതൃക ശക്തിപ്പെടുത്തുന്നതോടൊപ്പം ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്കും തൊഴിൽ അവസരങ്ങൾക്കും പദ്ധതി കരുത്തേകുമെന്നാണ് വിലയിരുത്തൽ.

പശ്ചിമ ബംഗാളിൽ നിക്ഷേപ സൗഹൃദ അന്തരീക്ഷം രൂപപ്പെടുകയാണെന്നും വ്യവസായ വളർച്ചയുടെ പുതിയ അധ്യായമാണ് ആരംഭിക്കുന്നതെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. തൈര്, മിഷ്ടി ദോയ്, യോഗർട്ട്, ലസ്സി, ബട്ടർമിൽക്ക് തുടങ്ങി മൂല്യവർധിത പാൽ ഉൽപ്പന്നങ്ങളുടെ ഉൽപാദനമാണ് പ്ലാന്റിന്റെ പ്രധാന ലക്ഷ്യം. കിഴക്കൻ ഇന്ത്യയിലെ അമുലിന്റെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിനും ക്ഷീരോൽപാദന മേഖലയെ ആധുനികവത്കരിക്കുന്നതിനും ഈ പദ്ധതി നിർണായകമാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

പശ്ചിമ ബംഗാളിൽ പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള ഏറ്റവും ശ്രദ്ധേയമായ വ്യവസായ നിക്ഷേപങ്ങളിൽ ഒന്നായാണ് അമുൽ പദ്ധതി വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്തിന്റെ കാർഷിക-വ്യവസായ മേഖലയെ ശക്തിപ്പെടുത്തുന്നതിനും നിക്ഷേപകരുടെ വിശ്വാസം വർധിപ്പിക്കുന്നതിനും പദ്ധതി സഹായകരമാകുമെന്നാണ് പ്രതീക്ഷ.

X
Top