അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

അമിത് ക്യാപ്റ്റനെ സിഇഒ ആയി നിയമിച്ച് അമി ലൈഫ് സയൻസസ്

ഡൽഹി: അമിത് ക്യാപ്റ്റനെ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചതായി പ്രഖ്യാപിച്ച് സജീവ ഫാർമസ്യൂട്ടിക്കൽ ചേരുവകളുടെ നിർമ്മാതാവായ അമി ലൈഫ് സയൻസസ്. കൂടാതെ കമ്പനിക്ക് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ കേദാരയുടെ പിന്തുണയുണ്ട്.

തന്റെ പുതിയ റോളിൽ അമി ലൈഫ് സയൻസസ് സീനിയർ മാനേജ്‌മെന്റ് ടീമിന്റെ ഭാഗമായി, പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി ബിസിനസ് സ്ട്രാറ്റജി കെട്ടിപ്പടുക്കുന്നതിനും ദീർഘകാല ആഗോള പങ്കാളിത്തം സ്ഥാപിക്കുന്നതിനുമുള്ള ഉത്തരവാദിത്തം അമിത് ക്യാപ്റ്റനായിരിക്കും.

എപിഐ വ്യവസായത്തിൽ 20 വർഷത്തിലേറെ പരിചയമുള്ള അമിത് ക്യാപ്റ്റൻ, ഡോ. റെഡ്ഡീസ്, റാൻബാക്സി, സൺ ഫാർമ തുടങ്ങിയ പ്രമുഖ ഫർമാ കമ്പനികളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ആമിയിൽ ചേരുന്നതിന് മുമ്പ് അദ്ദേഹം അറോർ ലൈഫ് സയൻസസിന്റെ സിഒഒ ആയി ജോലി ചെയ്തിരുന്നു.

ഗിരീഷ് ചോവതിയ 2004ൽ ആരംഭിച്ച കമ്പനിയാണ് അമി ലൈഫ് സയൻസസ്. 2020 ഫെബ്രുവരിയിൽ അമി ലൈഫ് സയൻസസിന്റെ ന്യുനപക്ഷ ഓഹരി കേദാര സ്വന്തമാക്കിയിരുന്നു. എപിഐ മേഖലയിലെ കേദാരയുടെ ആദ്യ നിക്ഷേപവും ആരോഗ്യ സംരക്ഷണ വിഭാഗത്തിലെ രണ്ടാമത്തെ നിക്ഷേപവുമായിരുന്നു ഇത്. പ്രതിവർഷം 25 ശതമാനത്തിലധികം വളർച്ച കൈവരിക്കുന്ന അമി ലൈഫ് 2022 സാമ്പത്തിക വർഷത്തിൽ 550 കോടി രൂപയുടെ വരുമാനം നേടി.

X
Top