ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ഡിജിറ്റല്‍ മാധ്യമ രംഗത്ത് ചുവട് ഉറപ്പിക്കാന്‍ അദാനി ഗ്രൂപ്പ്; ക്വിന്റ് മോഡല്‍ ഏറ്റെടുക്കലുകള്‍ക്ക് എഎംജി മീഡിയ

എന്‍ഡിടിവി ഏറ്റെടുത്തതിന് പിന്നാലെ മാധ്യമ രംഗത്ത് ചുവട് ഉറപ്പിക്കാന്‍ അദാനി ഗ്രൂപ്പ്. റിലയന്‍സ് ഗ്രൂപ്പിന്റെ മാധ്യമ മേഖലയിലെ ആധിപത്യം തകര്‍ക്കാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമം.

വാര്‍ത്ത ചാനലുകള്‍ക്ക് പകരം ഡിജറ്റല്‍ മീഡിയകള്‍ ഏറ്റെടുക്കാനാണ് അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്. സ്പോര്‍ട്സ്, എന്റര്‍ടെയ്മെന്റ് മേഖലയില്‍ പുതിയ സഹകരണം പ്രഖ്യാപിച്ച് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിയാകോം 18ല്‍ ബോധി ട്രീ സിസ്റ്റംസ് കൂടുതല്‍ നിക്ഷേപങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് അദാനി മാധ്യമ രംഗത്തെ ഏറ്റെടുക്കലുകള്‍ സജീവമാക്കുന്നത്. റിലയല്‍സിന്റെ ടിവി 18, വിയാകോം സിബിഎസ് (പാരാമൗണ്ട് ഗ്ലോബല്‍ ) എന്നിവയുടെ സംയുക്ത സംരംഭമാണ് വിയാകോം18.

റിലയന്‍സിന് 51 ശതമാനം ഓഹരികളാണ് വിയാകോം 18നില്‍ ഉള്ളത്. കരാറിന്റെ ഭാഗമായി റിലയന്‍സ് ജിയോ സിനിമ ആപ്പ് വിയാകോം18ന് കൈമാറും. വൂട്ട് എന്ന ഒടിടി പ്ലാറ്റ്ഫോമും വിയാകോം18ന്റേത് ആണ്. അടുത്തിടെ സ്പോര്‍ട്സ് 18 എന്ന പേരില്‍ തുടങ്ങിയ ചാനലിലൂടെ ഐപിഎല്‍ സംപ്രേക്ഷണാവകാശം നേടിയിരുന്നു.

ഇതോടെയാണ് ഇന്ത്യന്‍ മീഡിയ രംഗം ലക്ഷ്യമിട്ട് ഗൗതം അദാനി രൂപീകരിച്ച എഎംജി മീഡിയ നെറ്റ്വര്‍ക്ക് പ്രവര്‍ത്തനം ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി എഎംജിയെ പൂര്‍ണമായും അദാനി ഗ്രൂപ്പിന് കീഴില്‍ ലയിപ്പിച്ചിരുന്നു.

നേരത്തെ ക്വിന്റിലോണ്‍ ബിസിനസ് മീഡിയയുടെ (ക്യുബിഎം) അദാനി നിക്ഷേപം നടത്തിയിരുന്നു. ഇതിന്റെ ചുവട് പിടിച്ച് കൂടുതല്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കാന്‍ തയാറെടുക്കുകയാണ് അദാനി. പുതിയ കാലത്ത് ഡിജിറ്റല്‍ മാധ്യമങ്ങളെ ലാഭകരമാകുവെന്നാണ് അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നത്.

ഓണ്‍ലൈന്‍ ബൈവ് ശൃഖലയാണ് അദാനി ഗ്രൂപ്പ് മീഡിയ ലക്ഷ്യമിടുന്നത്. പത്തിലധികം ഭാഷകളിലുള്ള വെബ്സൈറ്റാണ് ആദ്യഘട്ടത്തില്‍ പുറത്തിറക്കുക. മലയാളത്തില്‍ അടക്കം പതിപ്പുകള്‍ ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മലയാളത്തിലെ ചില മാധ്യമ സ്ഥാപനങ്ങളുമായി എഎംജി മീഡിയ നെറ്റ്വര്‍ക്ക് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

ക്വിന്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ക്വിന്റിലോണ്‍ ബിസിനസ് മീഡിയയുടെ (ക്യുബിഎം) ന്യൂനപക്ഷ ഓഹരികള്‍ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയാണ് ഡിജിറ്റല്‍ മീഡിയ രംഗത്ത് ചുവട് ഉറപ്പിക്കുന്നത്.

കൂടുതല്‍ ഡിജറ്റല്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കാനുള്ള ചുമതല അദാനി മീഡിയ വെഞ്ചേഴ്സിന്റെ തലവനായ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സഞ്ജയ് പുഗാലിയക്കാണ്. ക്യുബിഎമ്മിന്റെ മാതൃസ്ഥാപനമായ ക്വിന്റ് ഡിജിറ്റല്‍ മീഡിയയുടെ പ്രസിഡന്റായിരുന്നു സഞ്ജയ് പുഗാലിയ.
ബ്ലൂംബെര്‍ഗുമായി ചേര്‍ന്ന് ക്യുബിഎം നടത്തുന്ന ബിസിനസ് ന്യൂസ് പോര്‍ട്ടലാണ് ബ്ലൂംബെര്‍ഗ്ക്വിന്റ്.

അദാനി ഗ്രൂപ്പ് എത്തിയതോടൊപ്പം ക്യുബിഎമ്മുമായുള്ള കണ്ടന്റ് പ്രൊഡക്ഷന്‍ ബ്ലൂംബെര്‍ഗ് അവസാനിപ്പിച്ചു. ഇനി കരാര്‍ അനുസരിച്ച് ബ്ലൂംബെര്‍ഗിന്റെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനുള്ള അവകാശം മാത്രമായിരിക്കും ക്യൂബിഎമ്മിന് ഉണ്ടാവുക. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനമാണ് ബ്ലൂംബെര്‍ഗ്.

ക്യുബിഎമ്മില്‍ നിക്ഷേപം നടത്തിയെങ്കിലും ക്വിന്റ് ഡിജിറ്റല്‍ മീഡിയയുടെ മറ്റ് സ്ഥാപനങ്ങളുമായി അദാനി ഗ്രൂപ്പിന് ഇടപാടുകള്‍ നടത്തിയിരുന്നില്ല. കഴിഞ്ഞ മെയ് മാസത്തില്‍ രാഘവ് ബാലിന്റെ ക്വിന്റില്യണ്‍ ബിസിനസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികള്‍ അദാനി സ്വന്തമാക്കിയത്.

X
Top