അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

അമേരിക്കൻ തീരുവ: വിപണി യൂറോപ്പിലേക്ക് വ്യാപിപ്പിക്കാൻ കിറ്റെക്സ്

കൊച്ചി: അമേരിക്ക ഇറക്കുമതി തീരുവ 50 ശതമാനമാക്കിയതിനെത്തുടർന്നുള്ള പ്രതിസന്ധി കണക്കിലെടുത്ത് യൂറോപ്പിലേക്കും യുകെയിലേക്കും ബിസിനസ് വ്യാപിപ്പിക്കാൻ കിറ്റെക്സ് ഗ്രൂപ്പ്.

കിറ്റെക്സിന്റെ യുഎസ് ബ്രാൻഡായ ലിറ്റിൽ സ്റ്റാറിന്റെ വിപണി ഇന്ത്യയിൽ വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കിറ്റെക്സ് മാനേജിങ് ഡയറക്ടർ സാബു എം.ജേക്കബ് പുതിയ പദ്ധതികൾ വ്യക്തമാക്കിയത്.

നേരത്തെ 100 ശതമാനം ആശ്രയിച്ചിരുന്നത് യുഎസ് വിപണിയെ മാത്രമായിരുന്നുവെന്നും സാബു ചൂണ്ടിക്കാട്ടി. ആന്ധ്രയിൽ പുതിയ ഫാക്ടറി സ്ഥാപിക്കാനുള്ള ചർച്ച താൽക്കാലികമായി കിറ്റെക്സ് നിർത്തി.

ഇറക്കുമതി തീരുവയുടെ കാര്യത്തിൽ തീരുമാനമായിട്ട് മാത്രമേ പുതിയ ചർച്ചകൾ നടത്തുകയുള്ളൂ.

X
Top