കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

സഞ്ജയ് ഖന്ന അമേരിക്കൻ എക്സ്പ്രസ് സിഇഒ

മുംബൈ: സഞ്ജയ് ഖന്നയെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും (സിഇഒ) എഇബിസി കോർപ്പ് ഇന്ത്യയുടെ കൺട്രി മാനേജറായും നിയമിച്ചതായി അമേരിക്കൻ എക്‌സ്‌പ്രസ് ബാങ്കിംഗ് കോർപ്പറേഷൻ (എഇബിസി) പ്രഖ്യാപിച്ചു.

നിലവിൽ കൺട്രി എക്‌സിക്യൂട്ടീവ് ടീമിന്റെ തലവനായ ഖന്ന, ഇന്ത്യയിലെ വൈവിധ്യമാർന്ന ബിസിനസുകളിലുടനീളം കമ്പനിയ്‌ക്കായി നിരവധി തന്ത്രപരമായ ബിസിനസ്സ് വികസന സംരംഭങ്ങൾ നയിക്കുമെന്നും. ഇന്ത്യയിൽ കമ്പനിയുടെ സ്ഥാനം ശക്തിപ്പെടുത്തുമെന്നും എഇബിസി പറഞ്ഞു.

വ്യവസായത്തിൽ 30 വർഷത്തിലേറെ അനുഭവസമ്പത്തുള്ള സഞ്ജയ്‌ക്ക് കമ്പനിയെ മുന്നിൽ നിന്ന് നയിക്കാനുള്ള സ്വാഭാവിക കഴിവിനൊപ്പം ശക്തമായ ഫലങ്ങൾ നൽകാനുള്ള അസാധാരണമായ യോഗ്യതകളുണ്ടെന്ന് അമേരിക്കൻ എക്‌സ്‌പ്രസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റോബ് മക്‌ലീൻ പറഞ്ഞു.

ഈ നിയമനത്തിന് മുമ്പ് സഞ്ജയ്, ഇന്ത്യാ സെന്റർ ലീഡ് ഫോർ ഫിനാൻസിന്റെ ഗ്ലോബൽ ഫിനാൻഷ്യൽ ഓപ്പറേഷൻസ് മേധാവി, അമേരിക്കൻ എക്സ്പ്രസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എഇഐപിഎൽ) ലീഗൽ എന്റിറ്റി ബോർഡ് ചെയർമാൻ തുടങ്ങി വിവിധ നേതൃസ്ഥാനങ്ങൾ വഹിച്ചിരുന്നു.

X
Top