സാമ്പത്തിക വളർച്ചയ്ക്ക് വിലങ്ങ് വെക്കുന്ന ചരക്ക് നീക്കം30 വര്‍ഷങ്ങള്‍ക്ക് ശേഷം ടോള്‍ നയം അഴിച്ചുപണിയാന്‍ കേന്ദ്ര സര്‍ക്കാര്‍ഇന്ത്യ-യുഎസ് വ്യാപാരകരാര്‍ ഉടനെയെന്ന് ട്രംപ്, തീരുവകള്‍ ക്രമേണ കുറയ്ക്കുംഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 6.8 ശതമാനമാകുമെന്ന് യുബിഎസ് റിസര്‍ച്ച്രണ്ടാംപാദത്തില്‍ തൊഴിലില്ലായ്മ നിരക്ക് 5.2 ശതമാനമായി കുറഞ്ഞു, നഗരപ്രദേശങ്ങളിലേത് വര്‍ദ്ധിച്ചു

ഇന്ത്യയിലെ ടെസ്ല പവറുമായി ബന്ധമില്ലെന്ന് ഇലോൺ മസ്ക്

ടെസ്ല പവര്’ എന്നപേരില് ഇന്ത്യയില് പ്രവര്ത്തിക്കുന്ന ബാറ്ററിനിര്മാതാക്കള്ക്ക് യഥാര്ഥ ടെസ്ലയുമായി ഒരുബന്ധവുമില്ലെന്ന് ടെസ്ലയുടെ സ്ഥാപകന് ഇലോണ് മസ്ക്.

ടെസ്ലയുടെ പേര് ഉപയോഗിക്കാന് പാടില്ലെന്ന് ചൂണ്ടിക്കാട്ടി കമ്പനിക്ക് 2022 ഏപ്രിലില് നോട്ടീസയച്ചിരുന്നെങ്കിലും കമ്പനി ഇതേപേരില് ഉത്പന്നങ്ങള് പരസ്യം ചെയ്യുന്നത് തുടരുകയാണെന്നും ഡല്ഹി ഹൈക്കോടതിയില് നടന്ന വാദത്തില് ടെസ്ല ചൂണ്ടിക്കാട്ടി.

ടെസ്ലയുടെ വ്യാപാരമുദ്ര (ട്രേഡ് മാര്ക്ക്) ലംഘിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡല്ഹി ഹൈക്കോടതിയില് നല്കിയ ഹര്ജിയിലാണ് യാഥാര്ഥ ടെസ്ലയുടെ ഉടമസ്ഥര് ഇന്ത്യയില് ‘ടെസ്ല പവര്’ എന്ന പേരില് പ്രവര്ത്തിക്കുന്ന കമ്പനിയുടെ പ്രവര്ത്തനങ്ങള് വിലക്കണമെന്നാവശ്യപ്പെട്ടത്.

എന്നാല്, ടെസ്ല പവര് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വാഹനനിര്മാതാക്കളല്ലെന്നും ലെഡ് ആസിഡ് ബാറ്ററികള് നിര്മിക്കുന്ന കമ്പനിയാണെന്നുമാണ് എതിര്ഭാഗം ഉയര്ത്തിയ വാദം.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുന്നതിനായി ഏപ്രില് 21-ന് ഇന്ത്യയിലേക്കുള്ള സന്ദര്ശനം മസ്ക് റദ്ദാക്കിയതിനു പിന്നാലെയാണ് കേസ്.

ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകള് കാരണമാണ് തന്റെ ഇന്ത്യ സന്ദര്ശനം നീട്ടിവെക്കുന്നതെന്നാണ് മസ്ക് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നത്.

പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ച ഈ വര്ഷാവസാനത്തേക്ക് പുനഃക്രമീകരിക്കാന് പദ്ധതിയിടുന്നതായും അദ്ദേഹം എക്സിലൂടെ അറിയിച്ചിരുന്നു.

ഇന്ത്യയില് ടെസ്ല 2-3 ബില്യണ് ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിക്കുമെന്ന് റിപ്പോര്ട്ടുകളുണ്ടായിരുന്നു. മസ്കിന്റെ ഇന്ത്യ സന്ദര്ശനത്തില് ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നായിരുന്നു വിലയിരുത്തലുകള്.

ടെസ്ലയുടെ ഇന്ത്യന് മാര്ക്കറ്റിലേക്ക് പ്രവേശനവും സന്ദര്ശനത്തില് പ്രഖ്യാപിക്കാനിരുന്നതാണ്.

തിരഞ്ഞെടുപ്പ് ഘട്ടത്തില് സ്പേസ് എക്സ് മേധാവികൂടിയായ മസ്കിന്റെ സന്ദര്ശനം കേന്ദ്ര സര്ക്കാര് വലിയ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്.

X
Top