തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

രാജ്യത്ത് രണ്ടായിരം കോടിയുടെ നിക്ഷേപവുമായി ആമസോണ്‍

മുംബൈ: രാജ്യത്ത് പ്രവര്‍ത്തന ശൃംഖല വികസിപ്പിക്കുന്നതിന് ആമസോണ്‍ 2000 കോടിയിലധികം രൂപ നിക്ഷേപിക്കും. നിക്ഷേപം സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിനും നെറ്റ്വര്‍ക്ക് വിപുലീകരണത്തിനും നവീകരണത്തിനും സഹായകമാകുമെന്ന് കമ്പനി ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയുടെ ഇ-കൊമേഴ്സ് വിപണി കുതിച്ചുയരുന്ന സമയത്താണ് ഈ നിക്ഷേപ പ്രഖ്യാപനം വരുന്നത്.

ആമസോണ്‍, വാള്‍മാര്‍ട്ടിന്റെ ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ കമ്പനികളും ചെറിയ ഓണ്‍ലൈന്‍ കമ്പനികളും സമീപ വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ഇ-ബിസിനസ് രംഗം പുനര്‍നിര്‍മ്മിച്ചു.
രാജ്യത്തെ വളര്‍ന്നുവരുന്ന ഇ-കൊമേഴ്സ് വിപണിയില്‍ കോടിക്കണക്കിന് ഡോളര്‍ നിക്ഷേപിച്ചാണ് അവര്‍ ഈ നേട്ടം കൈവരിച്ചത്.

ഇന്ത്യയിലുടനീളമുള്ള എല്ലാ പിന്‍ കോഡുകളിലേക്കും കമ്പനിയെ എത്തിക്കാന്‍ സഹായിക്കുന്ന ഒരു പ്രവര്‍ത്തന ശൃംഖല സൃഷ്ടിക്കുന്നതിലെ നിക്ഷേപങ്ങള്‍ക്ക് പുറമേയാണ് ആമസോണിന്റെ പുതിയ നീക്കം.

ആമസോണ്‍ ഈ നിക്ഷേപങ്ങള്‍ ഉപയോഗപ്പെടുത്തി പുതിയ സൈറ്റുകള്‍ ആരംഭിക്കാനും നിലവിലുള്ള സൗകര്യങ്ങള്‍ നവീകരിക്കാനും പദ്ധതിയിടുന്നു.

കമ്പനിയുടെ പ്രവര്‍ത്തന ശൃംഖലയിലുടനീളം പ്രോസസ്സിംഗ് ശേഷിയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ നിക്ഷേപം സഹായിക്കും. ഇത് ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് വേഗത്തിലും വിശ്വസനീയമായും സേവനം നല്‍കാന്‍ ആമസോണിനെ സഹായിക്കുമെന്ന് അവര്‍ വിശദീകരിച്ചു.

വില്‍പ്പനക്കാരുടെ എണ്ണം വര്‍ധിപ്പിച്ച് ഉപഭോക്തൃ സൗകര്യം കമ്പനി മെച്ചപ്പെടുത്തുംം അതോടൊപ്പം പ്രാദേശിക സമ്പദ്വ്യവസ്ഥകളുടെ വളര്‍ച്ചയ്ക്കും നിക്ഷേപം വഴിയൊരുക്കും. പ്രവര്‍ത്തന ശൃംഖലയിലുടനീളം ജീവനക്കാരുടെയും സഹകാരികളുടെയും ആരോഗ്യവും സാമ്പത്തികവുമായ ക്ഷേമം മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള നടപടികള്‍ സ്വീകരിക്കും.

സ്വന്തം ഡെലിവറി ശൃംഖലയ്ക്ക് പുറത്തുള്ളവര്‍ക്ക് പോലും ഡെലിവറി അസോസിയേറ്റുകള്‍ക്ക് വിശ്രമ കേന്ദ്രങ്ങള്‍ നല്‍കുന്ന ‘ആശ്രയ്’ പോലുള്ള വിപുലീകരിക്കുന്ന പ്രോഗ്രാമുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇരിപ്പിടങ്ങള്‍, വെള്ളം, ചാര്‍ജിംഗ് സ്റ്റേഷനുകള്‍, വാഷ്റൂം സൗകര്യങ്ങള്‍ എന്നിവ ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു.

അതുപോലെ തന്നെ അസോസിയേറ്റുകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും സാമ്പത്തിക വിദ്യാഭ്യാസത്തിലും വ്യക്തിഗത ധനസഹായത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സാമ്പത്തിക ക്ഷേമ പരിപാടിയായ ‘സമൃദ്ധി’യും ഇതില്‍ ഉള്‍പ്പെടുന്നു.

X
Top