ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

യൂറോപ്പിൽ 972 മില്യൺ ഡോളർ നിക്ഷേപിക്കാൻ ആമസോൺ

മുംബൈ: യൂറോപ്പിലെ ഡെലിവറി ശൃംഖലയിലേക്ക് ആയിരക്കണക്കിന് എക്ലെക്‌റ്റിക് വാനുകൾ, ദീർഘദൂര ട്രക്കുകൾ, കാർഗോ ബൈക്കുകൾ എന്നിവ കൂട്ടിച്ചേർക്കാൻ 1 ബില്യൺ യൂറോ (972.1 മില്യൺ ഡോളർ) നിക്ഷേപിക്കുമെന്ന് ആമസോൺ പ്രഖ്യാപിച്ചു.

നിക്ഷേപം യൂറോപ്പിലെ കമ്പനിയുടെ ഇലക്ട്രിക് ഡെലിവറി വാനുകളുടെ എണ്ണം ഏകദേശം 3,000 ൽ നിന്ന് 10,000 ആയി വർദ്ധിപ്പിക്കുമെന്ന് സിയാറ്റിൽ ആസ്ഥാനമായുള്ള റീട്ടെയിൽ ഭീമൻ അതിന്റെ വെബ്‌സൈറ്റിലെ ഒരു പ്രഖ്യാപനത്തിൽ പറഞ്ഞു.

നിക്ഷേപത്തോടെ, യൂകെയിൽ 1,500-ലധികം ഇലക്ട്രിക് ട്രക്കുകൾ വാങ്ങാനാകുമെന്ന് ആമസോൺ പ്രതീക്ഷിക്കുന്നു. കൂടാതെ ഈ വാഹനങ്ങളെ ഉൾക്കൊള്ളാൻ, ഏകദേശം രണ്ട് മണിക്കൂറിനുള്ളിൽ വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയുന്ന നൂറുകണക്കിന് ഫാസ്റ്റ് ചാർജറുകൾ യൂറോപ്യൻ സൗകര്യങ്ങളിലുടനീളം കമ്പനി നിർമ്മിക്കും.

ആമസോൺ കഴിഞ്ഞ വർഷം യൂറോപ്യൻ നഗരങ്ങളിൽ 25 “മൈക്രോ-മൊബിലിറ്റി ഹബ്ബുകൾ”സ്ഥാപിച്ചിരുന്നു. ഇത് ബൈക്ക്, ഫുട്ട് ഡെലിവറി പോലുള്ള വ്യത്യസ്ത ഡെലിവറി രീതികൾ പരീക്ഷിക്കാൻ കമ്പനിയെ അനുവദിക്കുന്നു. 2025 ഓടെ ഈ ഹബുകൾ ഇരട്ടിയാക്കാനാണ് കമ്പനിയുടെ പദ്ധതി.

റിവിയൻ ഓട്ടോമോട്ടീവിൽ നിന്ന് ആമസോൺ ഇതിനകം 100,000 ഇലക്ട്രിക് വാനുകൾ ഓർഡർ ചെയ്തിട്ടുണ്ട്. ഈ വാഹനങ്ങൾ 2025 ഓടെ 100 ലധികം നഗരങ്ങളിലേക്ക് വിന്യസിക്കുമെന്ന് കമ്പനി അറിയിച്ചു.

X
Top