
ന്യൂയോര്‍ക്ക്: ഇന്ത്യയിലെ തങ്ങളുടെ വലിയ പദ്ധതികള്‍ വെളിപെടുത്തിയിരിക്കയാണ് ആമസോണ്‍ സിഇഒ ആന്‍ഡി ജാസി. 2030 ഓടെ ഇന്ത്യയിലെ നിക്ഷേപം 26 ബില്യണ്‍ ഡോളറായി ഉയര്‍ത്തുമെന്ന് ഇ-കൊമേഴ്സ് ഭീമന്റെ സിഇഒ പറഞ്ഞു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം 15 ബില്യണ്‍ ഡോളര്‍ പുതിയ ആസൂത്രിത നിക്ഷേപങ്ങള്‍ ജാസി ചേര്‍ക്കുകയായിരുന്നു.
കമ്പനി ഇതിനകം ഇന്ത്യയില്‍ 11 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചതായി അറിയിച്ച ജാസി, 15 ബില്യണ്‍ കൂടി നിക്ഷേപിക്കുമെന്ന് അറിയിച്ചു. ഇതോടെ മൊത്തം നിക്ഷേപം 26 ബില്യണ്‍ ഡോളറായി ഉയരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉത്പാദനപരമായ സംഭാഷണമാണ് നടത്തിയെതന്ന് പറഞ്ഞ ജാസി, തങ്ങള്‍ക്ക് സമാന ലക്ഷ്യങ്ങളാണുള്ളതെന്നും കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിക്കുന്നു. ആമസോണ്‍ പ്രസിഡന്റുമായും സിഇഒയുമായും ഇന്ത്യന്‍ പ്രധാനമന്ത്രി ഫലപ്രദമായ കൂടിക്കാഴ്ച നടത്തിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. ”’ ഇ-കൊമേഴ് സ് മേഖലയിലും ലോജിസ്റ്റിക്സ് മേഖലയിലും കൂടുതല്‍ സഹകരണത്തിനുള്ള സാധ്യത ഇതോടെ തെളിഞ്ഞു, ”റിപ്പോര്‍ട്ട് പറയുന്നു.