
ന്യൂയോര്‍ക്ക്: അമേരിക്കയിലെ രണ്ടാമത്തെ വലിയ തൊഴില്‍ദാതാവായ ആമസോണ്‍, പ്രവര്‍ത്തനങ്ങളുടെ 75 ശതമാനം റോബോട്ടുകളെ വച്ച് ഓട്ടോമേറ്റ് ചെയ്യും. ഇതിനായി 12.6 ബില്യണ്‍ ഡോളര്‍ ഇതിനകം നിക്ഷേപം നടത്തി. പ്രാവര്‍ത്തികമാകുന്നതോടെ 600,000 നിയമനങ്ങള്‍ ഇല്ലാതാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിലവില്‍ ഏകദേശം 1.2 ദശലക്ഷം ജീവനക്കാരാണ് കമ്പനിയ്ക്കുള്ളത്. തൊഴില്‍ ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് പകരം ഓട്ടോമേഷനിലാണ് ഇപ്പോള്‍ കമ്പനി ശ്രദ്ധ. ലൂസിയാനയിലെ റോബോട്ട് വെയര്‍ഹൗസുകള്‍ ഉദാഹരണം.
ഈ വെയര്‍ഹൗസുകളില്‍ സ്റ്റാഫുകളുടെ എണ്ണം 25 ശതമാനത്തിലധികം കുറവാണ്. റോബോട്ടുകള്‍ വഴി ഓരോ ഇനത്തിന്റെയും പ്രൊസസിംഗ് ചെലവ് 30 സെന്റ് വരെ കുറക്കുന്നു.
2033 ആകുമ്പേേോഴയ്ക്കും ഉത്പന്നങ്ങളുടെ വിതരണം ഏതാണ്ട് ഇരട്ടിയാകുമെന്നിരിക്കെ കമ്പനി നടപടി വിമര്‍ശനം ക്ഷണിച്ചുവരുത്തുന്നുണ്ട്. പൊതുജന എതിര്‍പ്പ് ഒഴിവാക്കാന്‍ റോബോട്ടുകള്‍, ഓട്ടോമേഷന്‍ എന്നീ പദങ്ങള്‍ ആമസോണ്‍ മനപൂര്‍വ്വം ഒഴിവാക്കി. പകരം നൂതന സാങ്കേതിക വിദ്യ, കോബോട്ട് എന്നീ പദങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്.