100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

ആമസോൺ റീട്ടെയിലിന്റെ നഷ്ടം 794 കോടിയായി ഉയർന്നു

മുംബൈ: 2022 സാമ്പത്തിക വർഷത്തിൽ ആമസോൺ റീട്ടെയിൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ നഷ്ട്ടം 794 കോടി രൂപയായി വർധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 22 ശതമാനത്തിന്റെ അധിക നഷ്ടമാണ് കമ്പനിക്ക് ഉണ്ടായത്.

സമാനമായി അമേരിക്കൻ ഇ-കൊമേഴ്‌സ് ഭീമന്റെ ബി2ബി വിഭാഗമായ ആമസോൺ ഹോൾസെയിൽ (ഇന്ത്യ) കഴിഞ്ഞ വർഷം 480 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. 2021 സാമ്പത്തിക വർഷത്തിൽ ഇതിന് 43 കോടിയുടെ ലാഭം ഉണ്ടായിരുന്നു.

അതേസമയം പ്രസ്തുത കാലയളവിലെ ആമസോൺ റീട്ടെയിലിന്റെ വരുമാനം മുൻ സാമ്പത്തിക വർഷത്തേക്കാൾ 8 ശതമാനം വർധിച്ച് 1,720 കോടി രൂപയായി ഉയർന്നു. എന്നാൽ കമ്പനിയുടെ മൊത്തം ചെലവ് 2,514 കോടിയായും, ഇബിഐടിഡിഎ നഷ്ടം 750 കോടിയായും വർദ്ധിച്ചു.

ആമസോൺ ഹോൾസെയിൽ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്റെ കാര്യമെടുത്താൽ അതിന്റെ 2022 സാമ്പത്തിക വർഷത്തെ വരുമാനം 4,605 ​​കോടി രൂപയായി ഉയർന്നു. 5,086 കോടി രൂപയാണ് കമ്പനിയുടെ സാമ്പത്തിക വർഷത്തിലെ ആകെ ചെലവ്. ഒപ്പം ഇതിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 46.6 ശതമാനം വർധിച്ച് 4592 കോടി രൂപയായി.

ആമസോൺ സെല്ലർ സർവീസസ്, ആമസോൺ പേ ഇന്ത്യ, ആമസോൺ ഇന്റർനെറ്റ് സർവീസസ്, ആമസോൺ ഡാറ്റാ സർവീസസ്, ആമസോൺ ട്രാൻസ്‌പോർട്ടേഷൻ സർവീസസ് എന്നിവയെല്ലാം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും ഈ കമ്പനികൾക്ക് അവരുടെ നഷ്ടം കുറയ്ക്കാൻ കഴിഞ്ഞു.

X
Top