അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ആമസോണ്‍ പ്രൈം ഡേ വില്പനയിൽ 24% വർധന

കൊച്ചി: ആമസോണ്‍ പ്രൈം ഡേ വില്പനയിൽ മുൻവർഷത്തേക്കാൾ 24% വർധന. പ്രൈം ഡേ 2024ന് മുന്നോടിയായുള്ള രണ്ടര ആഴ്ച്ചക്കാലത്ത് ഏറ്റവും കൂടുതല്‍ പ്രൈം മെംബര്‍ഷിപ്പ് സൈനപ്പുകളും ഉണ്ടായി.

ഒരു മിനിട്ടില്‍ പ്രൈം മെംബേര്‍സ് 24,196 ഓര്‍ഡറുകള്‍ ചെയ്തതായി രേഖപ്പെടുത്തി. പ്രൈം മെംബേര്‍സ് 450-ലധികം ബ്രാന്‍ഡുകളില്‍ നിന്നുള്ള ആയിരക്കണക്കിന് പുതിയ ഉല്‍പ്പന്ന ലോഞ്ചുകളില്‍ നിന്നും ചെറുകിട, ഇടത്തരം ബിസിനസുകളില്‍ നിന്നുള്ള 3,200-ലധികം ലോഞ്ചുകളില്‍ നിന്നും ഷോപ്പിംഗ് നടത്തി.

ഷൂസ്, വസ്ത്രങ്ങള്‍, സ്മാര്‍ട്ട് ഫോണുകള്‍, ടോപ്പ് ലോഡ് വാഷിംഗ് മെഷീനുകള്‍, പെറ്റ് ഫുഡ്, ഗ്രോസറി എന്നിങ്ങനെയുള്ള വിവിധ കാറ്റഗറിയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ പ്രൈം മെംബര്‍സ് ഷോപ്പ് ചെയ്തു.

X
Top