
കൊച്ചി: യുപിഐ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, ആമസോൺ പേ ബാലൻസ്, ആമസോൺ പേ ലേറ്റർ തുടങ്ങി എല്ലാവിധ പേയ്‌മെന്റുകളും ഏകീകരിക്കുന്ന പേയ്മെന്റ് ഇന്റർഫേസ് ആമസോൺ പേ പുറത്തിറക്കി. ഓരോ ഇടപാടിലും പരമാവധി മൂല്യം ഉറപ്പാക്കുന്ന വ്യക്തിഗതമാക്കിയ റിവാർഡുകളും, ഓട്ടോ-പേ ഓപ്ഷനുകളോടും കൂടി എല്ലാ ബില്ലുകളും സബ്‌സ്‌ക്രിപ്ഷനുകളും കൈകാര്യം ചെയ്യാൻ കഴിയുന്ന ഏകീകൃത ഡാഷ്‌ബോർഡും പുതിയ സവിശേഷതകളിൽ ഉൾപ്പെടുന്നു.
ഈ സമഗ്രമായ നവീകരണം, ഒരു ലളിതമായ ഇന്റർഫേസിലൂടെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ദൈനംദിന സാമ്പത്തിക കാര്യങ്ങൾ ലളിതമാക്കുന്നു. ഷോപ്പിംഗ്, ബിൽ പേയ്‌മെന്റുകൾ മുതൽ റിവാർഡുകളും സമ്പാദ്യവും വരെയുള്ള കാര്യങ്ങളിൽ ഉപഭോക്താക്കൾ അവരുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിൽ ഇതൊരു സുപ്രധാന മുന്നേറ്റമാണ്.
പുതിയ ആമസോൺ പേ അനുഭവം, ആമസോൺ ഡോട്ട് ഇന്നിൽ താഴെയുള്ള നാവിഗേഷൻ ബാറിലെ പ്രധാനപ്പെട്ട ‘വാലറ്റ്’ ഐക്കൺ വഴിയോ, ഹോം പേജിന്റെ മുകളിലുള്ള വൺ-ക്ലിക്ക് ആമസോൺ പേ എൻട്രി വഴിയോ ലഭ്യമാണ്.