മധ്യേഷ്യയിലെ യുദ്ധത്തിൽ ടൂറിസം മേഖല കടുത്ത പ്രതിസന്ധിയിൽഎൽപിജി ഉല്‍പ്പാദനം കൂട്ടാന്‍ റിഫൈനറികള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശംഗൾഫ് യുദ്ധം: കേരളത്തിന്റെ അരി, പലവ്യഞ്ജന കയറ്റുമതി നിലച്ചുഇന്ത്യ രണ്ടുകോടി ബാരൽ റഷ്യൻ എണ്ണ വാങ്ങും; 14 ലക്ഷം ബാരൽ ഉടനെത്തുംറഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് ഇളവ് നൽകി അമേരിക്ക

6 ആഴ്ച ബാറ്ററി ലൈഫുമായി ആമസോണ്‍ കിന്‍ഡില്‍ 2022 ഇന്ത്യയില്‍

ന്യൂഡല്‍ഹി: പതിനൊന്നാം തലമുറ കിന്‍ഡില്‍ അവതരിപ്പിച്ചുകൊണ്ട് ഇന്ത്യയില്‍ കിന്‍ഡില്‍ ഇ-റീഡറുകളുടെ ശ്രേണി വിപുലീകരിച്ചിരിക്കയാണ് ആമസോണ്‍.

ഏറ്റവും പുതിയ ആമസോണ്‍ കിന്‍ഡില്‍ 6 ആഴ്ച വരെ ബാറ്ററി ലൈഫുള്ള 300 പിപിഐ ഉയര്‍ന്ന റെസലൂഷന്‍ 6 ഇഞ്ച് ഡിസ്പ്ലേയാണ്. ആമസോണ്‍ കിന്‍ഡില്‍ 2022 ന് 9,999 രൂപ വിലയുണ്ട്.

ആമുഖ ഓഫറിന്റെ ഭാഗമായി, ഇ-റീഡര്‍ ഡിസ്‌കൗണ്ട് വിലയായ 8,999-രൂപയില്‍ വാങ്ങാം. ഇതൊരു പരിമിതകാല ഓഫറാണ്. കറുപ്പ്, ഡെനിം എന്നിങ്ങനെ രണ്ട് വര്‍ണ്ണ ഓപ്ഷനുകളില്‍ ഉപകരണം വാഗ്ദാനം ചെയ്യുന്നു.

ആമസോണ്‍ ഇന്ത്യ വെബ്‌സൈറ്റ് വഴി ഇത് വാങ്ങാം. പുതിയ കിന്‍ഡിലിനായി പുതിയ ഫാബ്രിക് കവറുകള്‍ കമ്പനി അവതരിപ്പിച്ചു. ബ്ലാക്ക്, റോസ്, ഡെനിം, ഡാര്‍ക്ക് എമറാള്‍ഡ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അവയുടെ വില 1,799 രൂപ.

X
Top