വി​ര​മി​ച്ച​വ​ർ​ക്ക് പു​തി​യ മെ​ഡി​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി, ഹ​രി​ത ക​ര്‍​മ സേ​ന​ക്ക് ഗ്രൂ​പ്പ് ഇ​ൻ​ഷു​റ​ന്‍​സ്വ​ർ​ക്ക് നി​യ​ർ ഹോം ​പ​ദ്ധ​തി 200 കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കും, പ​രി​സ്ഥി​തി സൗ​ഹൃ​ദ ഓ​ട്ടോ​ക​ള്‍ വാ​ങ്ങാ​ൻ 40,000 രൂ​പ​യു​ടെ ധ​ന​സ​ഹാ​യംകെ ​റെ​യി​ലി​ന് പ​ക​രം ആ​ർ​ആ​ർ​ടി​എ​സ്, എം​സി റോ​ഡ് വി​ക​സ​ന​ത്തി​ന് 5317 കോ​ടിപ്രീ​പ്രൈ​മ​റി അ​ധ്യാ​പ​ക​ർ​ക്ക് 1000 രൂ​പ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളു​ടെ ഓ​ണ​റേ​റി​യ​വും വ​ർ​ധി​പ്പി​ച്ചുക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; ‘ദേശീയ പാത യാഥാര്‍ത്ഥ്യമാകുന്നത് പിണറായിയുടെ ഇച്ഛാശക്തി കൊണ്ട്’

ആമസോൺ ഇന്ത്യ മേധാവി മനിഷ് തിവാരി സ്ഥാനമൊഴിയുന്നു

ന്യൂഡൽഹി: ഇ-കൊമേഴ്സ് കമ്പനിയായ ആമസോൺ ഇന്ത്യ(AMAZON INDIA)യുടെ കൺട്രി ഹെഡ് മനീഷ് തിവാരി(Manish Tiwari) സ്ഥാനമൊഴിയുന്നു. എട്ട് വ‍ർഷമായി കമ്പനിയെ നയിക്കുന്ന അദ്ദേഹം വരുന്ന ഒക്ടോബറിൽ സ്ഥാനമൊഴിയുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

കമ്പനിക്ക് പുറത്ത് അദ്ദേഹം മറ്റൊരിടത്തേക്ക് മാറുകയാണെന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്. മറ്റ് വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

ആമസോണിൽ നിന്ന് സ്ഥാനമൊഴിഞ്ഞ ശേഷം അദ്ദേഹം മറ്റൊരു കമ്പനിയിൽ സ്ഥാനമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ.

ആമസോണിന്റെ ഉൽപ്പന വിപണനം ഉൾപ്പെടെയുള്ള കൺസ്യൂമർ ബിസിനസ് മേഖലയ്ക്ക് നേതൃത്വം നൽകിയിരുന്നത് മനിഷ് തിവാരിയായിരുന്നു.

രാജ്യത്തെ ഇ-കൊമേഴ്സ് രംഗത്തിന്റെ ഗതി നിർണയിക്കുന്നതിൽ നിർണായ പങ്കുവഹിച്ചവരിൽ ഒരാളാണ് അദ്ദേഹം. 2016ൽ ആമസോണിന്റെ ഭാഗമായി മാറിയ മനിഷ് അതുവരെ യൂണിലിവറിലായിരുന്നു.

ആമസോണിൽ നിന്നിറങ്ങുന്ന മനിഷ് തിവാരി എവിടെയായിരിക്കും പുതിയ റോളിൽ എത്തുകയെന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

X
Top