സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

ഗ്രീൻ ഹൈഡ്രജൻ ഫ്യൂവലിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ എൻടിപിസിയിൽ നിന്ന് കരാർ നേടി അമരരാജ

മുംബൈ: എൻടിപിസിയിൽ നിന്ന് ലേയിൽ ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ ഇന്ധന സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള കരാർ നേടി ഇന്ത്യയിലെ പ്രമുഖ അമരരാജ ഗ്രൂപ്പിന്റെ ഭാഗമായ അമര രാജാ പവർ സിസ്റ്റംസ്. സമുദ്രനിരപ്പിൽ നിന്ന് 3,600 മീറ്റർ ഉയരത്തിൽ ലേയുടെ അങ്ങേയറ്റത്തെ പ്രദേശത്താണ് ഈ പദ്ധതി സ്ഥാപിക്കുന്നതെന്ന് അമര രാജ പവർ സിസ്റ്റംസ് പ്രസ്താവനയിൽ പറഞ്ഞു. 2070ഓടെ കാർബൺ പുറന്തള്ളൽ പൂജ്യമാക്കുക എന്ന സർക്കാരിന്റെ കാഴ്ചപ്പാടിന് അനുസൃതമാണിത് എന്ന് കമ്പനി പറഞ്ഞു. ദേശീയ ഹൈഡ്രജൻ എനർജി മിഷന്റെ ഭാഗമായ ഈ പ്രൊജക്റ്റ് വൻതോതിലുള്ള ഗ്രീൻ ഹൈഡ്രജൻ മൊബിലിറ്റി, സ്റ്റോറേജ് പ്രോജക്ടുകളുടെ മുന്നോടിയാണ്, കൂടാതെ രാജ്യത്തുടനീളമുള്ള ഒന്നിലധികം ഇന്ധന സ്റ്റേഷനുകൾ പഠിക്കുന്നതിനും വിന്യസിക്കുന്നതിനും ഇത് ഉപയോഗപ്രദമാകും.

പദ്ധതിയുടെ പൂർത്തീകരണം ലേയിലും പരിസരങ്ങളിലും എമിഷൻ രഹിത ഗതാഗതത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കമിടുമെന്ന് കമ്പനി അവകാശപ്പെട്ടു. തുടക്കത്തിൽ, ഈ മേഖലയിൽ അഞ്ച് ഹൈഡ്രജൻ ഇന്ധന സെൽ ബസുകൾ ഓടിക്കാൻ എൻടിപിസി പദ്ധതിയിടുന്നതായി കമ്പനി അറിയിച്ചു. ഈ പ്രോജക്റ്റ് പ്രതിദിനം കുറഞ്ഞത് 80 കിലോഗ്രാം ( 99.97 ശതമാനം) ശുദ്ധമായ ഹൈഡ്രജൻ ഉത്പാദിപ്പിക്കും.

X
Top