ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ആൽഫബെറ്റിൻ്റെ ഷോർലൈൻ കമ്പനിക്ക് ഫ്ലി‌പ്‌കാർടിൽ നിക്ഷേപം നടത്താൻ സിസിഐ അനുമതി

ഫ്ലിപ്കാർട്ടിൽ നിക്ഷേപം നടത്താൻ ആൽഫബെറ്റ് ഗ്രൂപ്പിൻ്റെ സഹ സ്ഥാപനം ഷോർലൈൻ ഇൻ്റർനാഷണൽ ഹോൾഡിങ്സിന് കോംപറ്റീഷൻ കമ്മീഷൻ അനുമതി നൽകി.

ഗൂഗിളിൻ്റെ മാതൃകമ്പനിയായ ആൽഫബെറ്റിന് പൂർണ ഉടമസ്ഥാവകാശമുള്ള കമ്പനിയാണ് ഷോർലൈൻ ഇൻ്റർനാഷണൽ ഹോൾഡിങ്സ്. എന്നാൽ ഗൂഗിളിൻ്റെ ഏതെങ്കിലും പ്രൊഡക്ടിലോ സേവനത്തിലോ ഉടമസ്ഥതയോ നടത്തിപ്പോ ഈ കമ്പനിക്കില്ല.

ആഗോള ഭീമൻ കമ്പനികളിലൊന്നായ വാൾമാർട്ടിൻ്റെ ഉപകമ്പനിയാണ് ഫ്ലിപ്‌കാർട്. ഇ-കോമേഴ്സ് സ്ഥാപനമായ ഈ കമ്പനി ഇന്ത്യയിൽ ഉപഭോക്താക്കളെയും വിൽപ്പനക്കാരെയും ഓൺലൈനായി ബന്ധിപ്പിക്കുന്ന കണ്ണിയാണ്.

മെയിലാണ് കമ്പനി ഒരു ബില്യൺ ഡോളർ നിക്ഷേപം സമാഹരിച്ചത്. ഇതിൽ 30 ദശലക്ഷം ഡോളർ ആൽഫബെറ്റിൻ്റെ ഗൂഗിളിൽ നിന്നായിരുന്നു.

ഫ്ലിപ്‌കാർട്ടിൻ്റെ 85 ശതമാനം ഓഹരിയും വാൾമാർട്ടിന് കീഴിലാണ്. ഈ വർഷം ആദ്യം ഫ്ലിപ്‌കാർട് നിക്ഷേപ സമാഹരണത്തിന് ശ്രമിച്ചപ്പോൾ 600 ദശലക്ഷം ഡോളറാണ് വാൾമാർട്ട് നിക്ഷേപിച്ചത്.

X
Top