എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

അലോക് അഗര്‍വാള്‍ മുത്തൂറ്റ് ഹോംഫിന്‍ സിഇഒ

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്‍റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള, ഭവനവായ്പ ഉപകമ്പനിയായ മുത്തൂറ്റ് ഹോംഫിന്‍ (ഇന്ത്യ) ലിമിറ്റഡ് (എംഎച്ച്ഐഎല്‍) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഭവനവായ്പ വിദഗ്ധന്‍ അലോക് അഗര്‍വാളിനെ നിയമിച്ചു.

ഇരുപതു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള അലോക് അഗര്‍വാള്‍ നാഷണല്‍ ട്രസ്റ്റ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന്‍റെ എംഡിയും സിഇഒയും ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഹൗസിംഗ് ഫിനാന്‍സ്, മോര്‍ട്ട്ഗേജ്, വാഹന വായ്പകള്‍, വ്യക്തിഗത വായ്പകള്‍, റീട്ടെയില്‍ നിക്ഷേപ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രാവിണ്യം പ്രകടപ്പിച്ച അദ്ദേഹം ഇക്വിറ്റാസ് ബാങ്ക്, ഫുള്ളര്‍ട്ടണ്‍ ഇന്ത്യ എച്ച്എഫ്സി സി, മാഗ്മ ഹൗസിംഗ് ഫിനാന്‍സ്, ലോധ ഗ്രൂപ്പ്, ടാറ്റ ക്യാപിറ്റല്‍ എന്നിവിടങ്ങളിൽ നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

കോവിഡ് പകര്‍ച്ചവ്യാധി ഏതാണ്ട് അവസാനിച്ചതോടെ ഭവനവായ്പ മേഖല കുതിപ്പിനുള്ള സൂചനകള്‍ കാണിക്കുകയാണ്. പതിന്നാലു മുഖ്യ സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലും സാന്നിധ്യമുള്ള മുത്തൂറ്റ് ഹോംഫിന്‍ ഈ അവസരം ഉപയോഗപ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നതായി മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

അലോകിനെ സിഇഒ ആയി ഉൾപ്പെടുത്തുന്നതിൽ അതിയായ സന്തോഷമുണ്ട്, മുൻ സ്ഥാപനങ്ങളിൽ ഹൗസിംഗ് ഫിനാൻസ് വിഭാഗത്തെ നയിച്ചതിലുള്ള അദ്ദേഹത്തിന്റെ വിപുലമായ അനുഭവ സമ്പത്ത് ഏറെ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈദരാബാദിലെ ഐസിഎഫ്എഐ ബിസിനസ് സ്കൂളില്‍ നിന്ന് എംബിഎയും ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് കൊമേഴ്സ് ബിരുദവും (ഓണേഴ്സ്) അലോക് നേടിയിട്ടുണ്ട്.

X
Top