അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

14 ശതമാനം പ്രീമിയത്തില്‍ ഓഹരി ലിസ്റ്റ് ചെയ്ത് ഓള്‍ടൈം പ്ലാസ്റ്റിക്‌സ്

മുംബൈ: ഓള്‍ടൈം പ്ലാസ്റ്റിക്‌സ് തങ്ങളുടെ ഓഹരികള്‍ 14 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്തു. എന്‍എസ്ഇയില്‍ 311.3 രൂപയിലും ബിഎസ്ഇയില്‍ 314.30 രൂപയിലുമാണ് ഓഹരി എത്തിയത്. 260-275 രൂപയായിരുന്നു ഐപിഒ വില.

നേരത്തെ കമ്പനിയുടെ 400.60 കോടി രൂപ ഐപിഒ 8.34 മടങ്ങ് അധികം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു. റിസ്‌ക്ക് എടുക്കാന്‍ തയ്യാറുള്ളവര്‍ക്ക് ഓഹരി ദീര്‍ഘകാലത്തില്‍ സൂക്ഷിക്കാമെന്ന് അനലിസ്റ്റുകള്‍ പറഞ്ഞു.

കമ്പനി പ്രധാനമായും ബി2ബി വൈറ്റ്-ലേബല്‍ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താക്കളുടെ ബ്രാന്‍ഡുകള്‍ക്കായും  ‘ഓള്‍ ടൈം’ ബ്രാന്‍ഡിന് (ബി2സി) കീഴില്‍ വില്‍ക്കുന്നതിനായും ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നു.

X
Top