‘2025 കേരള ടൂറിസത്തിന് മികച്ച വര്‍ഷമായിരുന്നു’ശൈത്യകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ മുട്ട വിലയിൽ വർധനഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടി

ചിറകു വിരിക്കാൻ അൽഹിന്ദ് എയർ

കൊച്ചി: മലയാളിക്ക് ഇനി കേരളത്തിന്റെ ‘സ്വന്തം’ വിമാനത്തിൽ പറക്കാം. കേരളം ആസ്ഥാനമായ അൽഹിന്ദ് ഉൾപ്പെടെ രണ്ട് കമ്പനികൾക്ക് പച്ചക്കൊടി വീശി കേന്ദ്രം. അൽഹിന്ദ് എയർ, ഫ്ളൈ എക്സ്പ്രസ് എന്നിവക്കാണ് കഴിഞ്ഞ ആഴ്ച കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ എൻഒസി ലഭിച്ചത്. ഉത്തർപ്രദേശിലെ ശംഖ് എയറിന് നേരത്തെ തന്നെ അനുമതി നൽകിയിരുന്നുവെന്നും കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു.

ഇന്ത്യൻ ആഭ്യന്തര വ്യോമയാന രംഗത്തിന്റെ 90 ശതമാനവും ഇൻഡിഗോ എയർലൈൻസ്, എയർ ഇന്ത്യ എന്നീ രണ്ടു കമ്പനികളുടെ നിയന്ത്രണത്തിലാണ്. ഡിസംബറിന്റെ തുടക്കത്തിൽ ഇൻഡിഗോ എയർലൈൻസിലുണ്ടായ പ്രതിസന്ധി വ്യോമയാന മേഖലയെ മൊത്തം ബാധിച്ചു. ആയിരത്തോളം സർവീസുകൾ റദ്ദാക്കപ്പെട്ടു. പല വിമാനത്താവളങ്ങളിലും യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങി. ഇതു വലിയ തോതിലുള്ള വിമർശനത്തിനും ഇടയാക്കിയിരുന്നു. തുടർന്നാണ് വിഷയത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടലെന്നും റിപ്പോർട്ടുകൾ പറയുന്നു.

കേരള കമ്പനിക്ക് വീണ്ടും അനുമതി
കൊച്ചി ആസ്ഥാനമായ അൽഹിന്ദ് എയർലൈൻസിന് 2024ൽ തന്നെ എൻ.ഒ.സി ലഭിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ പറക്കൽ അനുമതിക്ക് വേണ്ട മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയാത്തതാണ് പ്രതിസന്ധിയായത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ എൻഒസി മാത്രം ലഭിച്ചാൽ വിമാന സർവീസ് തുടങ്ങാൻ കഴിയില്ല.

അതിന് ഡയറക്ടർ ഓഫ് ജനറൽ ഏവിയേഷന്റെ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (എഒസി) ആവശ്യമാണ്. ഇതിനു സ്വന്തമായി ഒരു വിമാനമെങ്കിലും ഉണ്ടെന്ന് കാണിക്കണം. മിക്ക വ്യോമയാന കമ്പനികളും മറ്റുള്ളവരിൽ നിന്ന് വിമാനം പാട്ടത്തിനെടുത്താണ് സർവീസ് നടത്തുന്നത്. എന്നാൽ, വിമാനം പാട്ടത്തിന് നൽകാൻ വിദേശ കമ്പനികൾ ആവശ്യപ്പെട്ട 12 മാസത്തെ വാടകയാണ് തിരിച്ചടിയായത്.

ഇത്തവണ സീൻ മാറും
അതേസമയം, ഇൻഡിഗോ പ്രതിസന്ധിയുടെ സാഹചര്യത്തിൽ ഈ വിമാനക്കമ്പനികൾക്ക് അധികം വൈകാതെ സർവീസ് തുടങ്ങാനാകുമെന്നാണ് കരുതുന്നത്. എൻഒസി ലഭിക്കുന്ന പല കമ്പനികൾക്കും പ്രവർത്തന അനുമതി ലഭിക്കാറില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും ഇക്കുറി കാര്യങ്ങൾ വ്യത്യസ്തമാകുമെന്നാണ് പ്രതീക്ഷ.

സർവീസ് നടത്താൻ ഉദ്ദേശിക്കുന്ന സെക്ടർ, ഏതു വിമാനമാണ് ഉപയോഗിക്കുന്നത് തുടങ്ങിയ വിവരങ്ങൾ മന്ത്രാലയം കമ്പനികളോട് ആരാഞ്ഞിട്ടുണ്ട്. ആദ്യഘട്ടത്തിൽ കേരള സെക്ടറിലും പതിയ ഗൾഫ് മേഖലയിലേക്കും സർവീസ് തുടങ്ങാനുമാണ് അൽ ഹിന്ദ് എയറിന്റെ പദ്ധതി.

X
Top