എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

മികച്ച പ്രകടനവുമായി അക്സോ നോബല്‍ ഇന്ത്യ ഓഹരി

ന്യൂഡല്‍ഹി: അക്സോ നോബല്‍ ഇന്ത്യ ഓഹരി വെള്ളിയാഴ്ച ഉയര്‍ന്നു. 4.2 ശതമാനം നേട്ടത്തില്‍ 2315 രൂപയിലായിരുന്നു ക്ലോസിംഗ്. മികച്ച മൂന്നാം പാദ ഫലങ്ങളാണ് തുണയായത്.

വളര്‍ച്ചയുടെ മൂന്ന് ഘടകങ്ങളിലും പുരോഗതി കൈവരിക്കാന്‍ കമ്പനിയ്ക്ക് സാധിച്ചിട്ടുണ്ട്. വരുമാനം 8 ശതമാനമുയര്‍ന്ന് 986.8 കോടി രൂപയായപ്പോള്‍ എബിറ്റ മാര്‍ജിന്‍ 50 ബേസിസ് പോയിന്റ് നേട്ടത്തില്‍ 14.5 ശതമാനം. അറ്റാദായം 16.2 ശതമാനമുയര്‍ന്ന് 97.4 കോടി രൂപ.

അലങ്കാര പെയ്ന്റുകള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാതിരുന്നിട്ടും വരുമാനം ഉയര്‍ത്താനായി. നീണ്ട മണ്‍സൂണ്‍ നേരിട്ടെങ്കിലും വിപണി വിഹിതം മെച്ചപ്പെടുത്തി.
പ്രമുഖ പെയിന്റ് നിര്‍മ്മാണ കമ്പനിയാണ് അകസോ നോബല്‍.

X
Top