എൽപിജി ക്ഷാമത്തിനിടെ കുതിച്ചുയർന്ന് ഇൻഡക്ഷൻ കുക്കർ വിൽപനപാചകവാതക ക്ഷാമം ട്രെയിനുകളിലേക്കും; അടിയന്തര നടപടികളുമായി ഐആർസിടിസി10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രികേരളത്തെ പെട്രോകെമിക്കൽ ഹബ്ബ് ആക്കുക ലക്ഷ്യം: പ്രധാനമന്ത്രി നരേന്ദ്രമോദിബദൽ മാർഗങ്ങളിലൂടെ എൽപിജി, എൽഎൻജി എന്നിവ എത്തിക്കാൻ കേന്ദ്രസർക്കാര്‍

ആകാശ എയറിന്റെ ആദ്യ യാത്ര ഓഗസ്റ്റ് ഏഴിന്

ബെംഗളൂരു: രാകേഷ് ജുൻജുൻവാലയുടെ വിമാന കമ്പനിയായ ആകാശ എയർ തങ്ങളുടെ വിമാനത്തിന്റെ ആദ്യ ഔദ്യോഗിക സർവീസ് ഓഗസ്റ്റ് ഏഴിന് ആരംഭിക്കും. മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കാവും ആകാശ എയറിന്റെ ബോയിങ് 737 മാക്സ് എയർക്രാഫ്റ്റ് സർവീസ് നടത്തുക.

ഓഗസ്റ്റ് 13 മുതൽ ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവീസും ആകാശ എയർ ആരംഭിക്കും. ഓഗസ്റ്റ് ഏഴ് മുതൽ മുംബൈ – അഹമ്മദാബാദ് റൂട്ടിൽ 28 വീക്കിലി ഫ്ലൈറ്റ് സർവീസുകൾക്ക് ഇപ്പോൾ ടിക്കറ്റ് ബുക്കിങ് തുടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ ഓഗസ്റ്റ് 13 മുതലുള്ള 28 വീക്കിലി ഫ്ലൈറ്റ് സർവീസിൽ ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

ഈ രണ്ട് സർവീസുകൾക്കും 737 ബോയിങ് മാക്സ് എയർക്രാഫ്റ്റുകളാണ് ഉപയോഗിക്കുന്നത്. ബോയിങ് കമ്പനി ഒരു വിമാനം ആകാശ എയറിന് ഇതിനോടകം കൈമാറിയിട്ടുണ്ട്. രണ്ടാമത്തേത് ഈ മാസം അവസാനത്തോടെ നൽകുമെന്നാണ് വിവരം.

ഡിജിസിഎയിൽ നിന്ന് വിമാന സർവീസ് നടത്താനുള്ള ഓപറേറ്റർ സർട്ടിഫിക്കറ്റ് ഇക്കഴിഞ്ഞ ജൂലൈ ഏഴിനാണ് ആകാശ എയറിന് ലഭിച്ചത്. 2021 ഓഗസ്റ്റ് മാസത്തിൽ തന്നെ ഡിജിസിഎ ആകാശ എയറിന് പച്ചക്കൊടി കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബോയിങിൽ നിന്ന് 72 മാക്സ് എയർക്രാഫ്റ്റുകൾ വാങ്ങാൻ 2021 നവംബർ 26ന് ആകാശ എയർ കരാർ ഒപ്പുവെച്ചത്.

X
Top