
ഈ വര്‍ഷം അവസാനത്തോടെ നൂറോളം പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള ഫണ്ടു ലഭിച്ചതായി ആകാശ എയര്‍ലൈന്‍ മേധാവി വിനയ് ദുബെ പറഞ്ഞു. എയര്‍ലൈനിന് മേഖലയില്‍ കൂടുതല്‍ വളരാനുള്ള സാധ്യതയാണ് ഇത് തുറന്നിടുന്നത്.
എയര്‍ലൈന്‍ അടുത്ത മാസം ഒരു വര്‍ഷം പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുകയാണ്. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പ്രതീക്ഷകള്‍ അസാധാരണമാം വിധം ഉയര്‍ന്നതായി ദുബെ പറഞ്ഞു. നിവില്‍ കമ്പനിക്ക് 19 വിമാനങ്ങളാണ് ഉള്ളത്.
20-ാമത്തെ വിമാനം ഈ മാസം ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് അന്താരാഷ്ട്ര പ്രവര്‍ത്തനത്തിന് കമ്പനിയെ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ ചെയ്യുന്നതും അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതും 2023-ല്‍ തന്നെ നടക്കും.
‘ഞങ്ങള്‍ക്ക് വേണ്ടത്ര ഫണ്ട് ലഭിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. 72 വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ കമ്പനിക്ക് മതിയായ ഫണ്ട് ലഭിച്ചു. അതിനു മുകളില്‍ നാല് വിമാനങ്ങള്‍ കൂടി ചേര്‍ക്കാന്‍ ഇപ്പോള്‍ മതിയായ ഫണ്ടുണ്ട്’ ആകാശ എയറിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ദുബെ പറഞ്ഞു. എന്നാല്‍ പ്രത്യേക സാമ്പത്തിക വിവരങ്ങളൊന്നും അദ്ദേഹം വെളിപ്പെടുത്തിയില്ല.
76 ബോയിംഗ് വിമാനങ്ങള്‍ക്കാണ് എയര്‍ലൈന്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മാസം ബോയിംഗില്‍ നിന്ന് നാല് വിമാനങ്ങള്‍ കൂടി കമ്പനി ഓര്‍ഡര്‍ ചെയ്തിരുന്നു.
ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും വന്‍തോതിലുള്ള വിമാന ഓര്‍ഡറുകള്‍ നല്‍കുകയും വലിയ വളര്‍ച്ചാ പദ്ധതികള്‍ പിന്തുടരുകയും ചെയ്യുമ്പോള്‍ ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ മത്സരം ശക്തമാവുകയാണ്. ഈ സാഹചര്യത്തില്‍ ഹ്രസ്വകാലത്തേക്കായി ഒരു നടപടിയും കമ്പനി സ്വീകരിക്കില്ലെന്ന് ദുബെ വ്യക്തമാക്കി.
‘ഞങ്ങള്‍ അല്‍പ്പം വേഗത്തില്‍ വളരുമോ അതോ സാവധാനത്തില്‍ വളരുമോ എന്ന കാര്യത്തില്‍ ഇന്ന് കമ്പനിക്ക് ആശങ്കകളില്ല. കമ്പനി ഇന്ന് സുസ്ഥിരത ലക്ഷ്യമമാക്കിയാണ് മുന്നോട്ടുപോകുന്നത്. സമയത്തിന്റെ വില മനസിലാക്കി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയായി പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യം’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഭാവിയില്‍, അതായത് 2027 മാര്‍ച്ച് വരെ, ഞങ്ങള്‍ 76 വിമാനങ്ങളുള്ള ഒരു എയര്‍ലൈന്‍ ആയിരിക്കും. മികച്ച ആഭ്യന്തര വിപണിയുള്ള ഒരു എയര്‍ലൈന്‍ ആണിത്’ അദ്ദേഹം പറഞ്ഞു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം മെയ് മാസത്തില്‍ കമ്പനിയുടെ ആഭ്യന്തര വിപണി വിഹിതം 4.8 ശതമാനമായിരുന്നു.
അടുത്ത 20 വര്‍ഷം വ്യോമയാന മേഖലയുടെ സുവര്‍ണ്ണ കാലഘട്ടമായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത 15 മുതല്‍ 20 വര്‍ഷത്തിനുള്ളില്‍ ഏകദേശം 2,000 വിമാനങ്ങളും രാജ്യത്ത് കൂടുതല്‍ വിമാനത്താവളങ്ങളും ഉണ്ടാകുമെന്ന് ആകാശ എയര്‍ ചീഫ് പറഞ്ഞു.
‘ഞങ്ങള്‍ ഈ ഘട്ടത്തില്‍ എത്തിയതില്‍ ഞങ്ങള്‍ക്ക് വളരെ സന്തോഷമുണ്ട്. അതിനാല്‍, ഒരുപാട് വളര്‍ച്ച വരാനുണ്ടെന്ന് ഞാന്‍ കരുതുന്നു. ഗണിതശാസ്ത്രപരമായി, നിങ്ങള്‍ സീറോ എയര്‍ക്രാഫ്റ്റില്‍ നിന്ന് ഒരു വിമാനത്തിലേക്കോ ഒരു വിമാനത്തില്‍ നിന്ന് രണ്ട് വിമാനത്തിലേക്കോ പോകുമ്പോള്‍, ശതമാനം സ്വാഭാവികമായും അത് വളര്‍ച്ച തന്നെയാണ്ട്’ ദുബെ പറയുന്നു.
എയര്‍ലൈന്‍സിന് 20 വിമാനങ്ങള്‍ ലഭിച്ചുകഴിഞ്ഞാല്‍, ആകാശ എയറിന് അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് യോഗ്യത ലഭിക്കും.
അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളെക്കുറിച്ച്, ആദ്യം ആവശ്യമായ എയര്‍ ട്രാഫിക് അവകാശങ്ങള്‍ നിലവിലുണ്ടാകണമെന്നും പിന്നീട് പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന വിമാനത്താവളങ്ങളുമായി സ്ലോട്ടുകള്‍ അന്തിമമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ചരിത്രത്തില്‍, ആഗോള വ്യോമയാനത്തിന്റെ 120 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ ഞങ്ങള്‍ കടന്നുപോയ സമയത്തിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 19 വിമാനങ്ങളിലേക്ക് പോയ ഒരു വിമാനക്കമ്പനിയും ഇല്ല.
കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ കൈവരിച്ച പുരോഗതിയില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്,’ ദുബെ വ്യക്തമാക്കി.
ആകാശ എയര്‍ അതിന്റെ മനുഷ്യവിഭവശേഷിയും വര്‍ധിപ്പിക്കുകയാണെന്നും ദുബെ വിശദമാക്കി.