
മുംബൈ: സെപ്തംബറിൽ അവസാനിച്ച പാദത്തിൽ 82 ശതമാനം വർധനയോടെ 166 കോടി രൂപയുടെ വിൽപ്പന രേഖപ്പെടുത്തി റിയൽറ്റി ഡെവലപ്പറായ അജ്മേര റിയൽറ്റി ആൻഡ് ഇൻഫ്രാ ഇന്ത്യ. കൂടാതെ നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 566 കോടി രൂപയുടെ വിൽപ്പന വരുമാനമാണ് കമ്പനി രേഖപ്പെടുത്തിയത്.
പ്രസ്തുത പാദത്തിൽ ഡെവലപ്പർ മൊത്തം 80,000 ചതുരശ്ര അടി ഏരിയയുടെ വിൽപ്പനയാണ് നടത്തിയത്. എന്നാൽ അർദ്ധ വർഷത്തിൽ ഇത് 2.37 ലക്ഷം ചതുരശ്ര അടിയിലെത്തിയതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
ശക്തമായ പണമൊഴുക്ക്, ഗുണമേന്മയുള്ള ലാൻഡ് ബാങ്ക്, പുതിയ പ്രോജക്ടുകളുടെ വൈവിധ്യമാർന്ന പൈപ്പ്‌ലൈൻ എന്നിവയുടെ അടിസ്ഥാനത്തിൽ തങ്ങൾ ശക്തമായ പ്രീ-സെയിൽസുമായി വളർച്ചയുടെ പാതയിൽ മുന്നേറുമെന്ന് അജ്മേര റിയാലിറ്റി & ഇൻഫ്രാ ഇന്ത്യ ഡയറക്ടർ ധവൽ അജ്മേര പറഞ്ഞു.
വളർച്ചയ്ക്കും വിപണി വിഹിതം നേടുന്നതിനുമുള്ള മൊത്തത്തിലുള്ള തന്ത്രത്തിന്റെ ഭാഗമായി വരും പാദങ്ങളിൽ പുതിയ ലോഞ്ചുകൾക്കായി കമ്പനി തയ്യാറെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.