അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ലോകബാങ്ക്: അജയ് ബംഗ സ്ഥാനമേറ്റു

വാഷിംഗ്ടണ്‍: ലോകബാങ്ക് പ്രസിഡന്‍റായി ഇന്ത്യൻ-അമേരിക്കൻ അജയ് ബംഗ സ്ഥാനമേറ്റു. ആഗോള ധനകാര്യസ്ഥാപനങ്ങളായ ലോകബാങ്കിന്‍റെയോ ഐഎംഎഫിന്‍റെയോ തലപ്പത്തെത്തുന്ന വെള്ളക്കാരനല്ലാത്ത ആദ്യ വ്യക്തിയാണു ബംഗ.

അഞ്ചു വർഷമാണു കാലാവധി. മേയ് മൂന്നിനാണ് ബംഗയുടെ നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെയായിരുന്നു നാമനിർദേശം.

ഫെബ്രുവരിയിൽ സ്ഥാനമൊഴിഞ്ഞ ഡേവിഡ് മൽപ്പാസിനു പകരമായാണു ബംഗയുടെ നിയമനം.

നേരത്തേ, ജനറൽ അറ്റ്‌ലാ ന്‍റിക്കിന്‍റെ വൈസ് ചെയർമാനായും മാസ്റ്റർകാർഡിന്‍റെ സിഇഒ ആയും ബംഗ പ്രവർത്തിച്ചിട്ടുണ്ട്.

X
Top