എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

സൈബര്‍ സുരക്ഷ ഉറപ്പിക്കുന്നതിനായി ‘സെക്യൂർ ഇന്‍റർനെറ്റ്‌’ സംവിധാനം അവതരിപ്പിച്ച് എയർടെൽ

തിരുവനന്തപുരം: സംരംഭങ്ങൾക്ക് സുരക്ഷിതമായ അടുത്ത തലമുറ കണക്ടിവിറ്റി സൊല്യൂഷൻ നൽകുന്നതിനായി രാജ്യത്തെ പ്രധാന സ്വകാര്യ ടെലികമ്മ്യൂണിക്കേഷന്‍ സേവനദാതാക്കളിലൊരാളായ എയർടെല്ലിന്‍റെ നീക്കം.

ബിസിനസ്‌ ഫോർട്ടിനെറ്റുമായി കൈകോർത്ത് ‘എയർടെൽ സെക്യൂർ ഇന്‍റർനെറ്റ്‌’ അവതരിപ്പിച്ചു. എയർടെല്ലിന്‍റെ ഇന്‍റര്‍നെറ്റ് കണക്ടിവിറ്റിയും ഫോർട്ടിനെറ്റിന്‍റെ അടുത്ത തലമുറ ഫയർവാളും ചേർന്നാണ് ഇന്‍റര്‍നെറ്റ് ലീസ് ലൈൻ സർക്യൂട്ടുകളുടെ സുരക്ഷ വർധിപ്പിക്കുക.

നിലവിൽ ഉള്ളതും ഭാവിയിൽ ഉണ്ടായേക്കാവുന്നതും ആയ സൈബർ ഭീഷണികളെ തടയാൻ ഈ സംവിധാനത്തിന് ആകുമെന്നാണ് എയര്‍ടെല്ലിന്‍റെ പ്രതീക്ഷ. സൈബർ സുരക്ഷ കൂടുതൽ സങ്കീർണമാകുന്നുവെന്നും അതിനെ കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള വിഭവങ്ങൾ സ്ഥാപനങ്ങൾക്ക് ഇല്ലെന്നും എയർടെൽ ബിസിനസ്‌ സിഇഒ ശരത് സിൻഹ പറഞ്ഞു.

വലിപ്പഭേദമന്യേയുള്ള ബിസിനസുകൾ അഭിമുഖീകരിക്കുന്ന സൈബർ സുരക്ഷാ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ ഈ പുതിയ സംവിധാനത്തിന് കഴിയും. പല സ്ഥാപനങ്ങൾക്കും സൈബര്‍ സുരക്ഷാ ഭീഷണികളെ നേരിടാനുള്ള മനുഷ്യവിഭവങ്ങളും സാങ്കേതികവിദ്യയും ഇല്ല.

സൈബര്‍ ഭീഷണികളെ തടയുന്നതിനായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും മെഷീൻ ലേണിംഗും ഉപയോഗിക്കുന്നുണ്ട്. സ്‌പാം കോളുകളും സ്‌പാം മെസേജുകളും തടയാനായി എഐ അധിഷ്ഠിത സംവിധാനം അവതരിപ്പിച്ചതിന് പിന്നാലെയാണ് എയർടെൽ സെക്യൂർ ഇന്‍റർനെറ്റുമായി രംഗത്തെത്തിയിരിക്കുന്നത്.

X
Top