അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

കേരളത്തില്‍ 16 ലക്ഷം ഉപയോക്താക്കള്‍ക്ക് സംരക്ഷണമൊരുക്കി എയർടെൽ

കോഴിക്കോട്: രാജ്യത്ത് വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്ന് കേരളത്തിലെ ഉപഭോക്താക്കളെ സംരക്ഷിക്കാനുള്ള ഭാരതി എയര്‍ടെലിന്‍റെ തീവ്രശ്രമത്തില്‍ മുന്നേറ്റം.

നവീനമായ എഐ അധിഷ്‌ഠിത ഫ്രോഡ് ഡിറ്റക്ഷന്‍ സംവിധാനം (Airtel Fraud Detection Solution) അവതരിപ്പിച്ച് 35 ദിവസത്തിനുള്ളില്‍ എയര്‍ടെല്‍ സംസ്ഥാനത്തെ 16 ലക്ഷത്തിലധികം ഉപയോക്താക്കള്‍ക്ക് സംരക്ഷണമൊരുക്കിയതായി കമ്പനി അറിയിച്ചു. സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാന്‍ രാജ്യത്ത് മുന്നിട്ടിറങ്ങിയ ടെലികോം ഓപ്പറേറ്റര്‍മാരില്‍ ഒന്നാണ് ഭാരതി എയര്‍ടെല്‍.

ഏറെ കൃത്യത അവകാശപ്പെടുന്നതാണ് ഭാരതി എയര്‍ടെല്ലിന്‍റെ എഐ അധിഷ്‌ഠിത ഫ്രോഡ് ഡിറ്റക്ഷന്‍ സൊലൂഷന്‍.

എല്ലാ എയര്‍ടെല്‍ മൊബൈല്‍, ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കും ഓട്ടോമാറ്റിക് ആയി പ്രവര്‍ത്തനക്ഷമമാക്കുന്ന ഈ നൂതന സംവിധാനം എസ്എംഎസ്, വാട്‌സ്ആപ്പ്, ടെലിഗ്രാം, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ഇ-മെയില്‍, മറ്റ് ബ്രൗസറുകള്‍ എന്നിവയിലെ ലിങ്കുകള്‍ സ്‌കാന്‍ ചെയ്യുകയും ഫില്‍ട്ടര്‍ ചെയ്യുകയും ചെയ്യുന്നു.

ഇത് റിയല്‍‌ടൈം ത്രെട്ട് ഇന്‍റലിജന്‍സ് പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രതിദിനം 10 ലക്ഷത്തിലധികം യുആര്‍എല്ലുകള്‍ പരിശോധിക്കുകയും 100 മില്ലിസെക്കന്‍ഡിനുള്ളില്‍ ഹാനികരമായേക്കാവുന്ന സൈറ്റുകളിലേക്ക് ഉപഭോക്താക്കളുടെ പ്രവേശനം തടയുകയും ചെയ്യുന്നു.

‘എയര്‍ടെല്‍ ഉപഭോക്താക്കളെ എല്ലാത്തരം തട്ടിപ്പുകളില്‍ നിന്നും സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക ഞങ്ങളുടെ പ്രാഥമിക പരിഗണനയാണ്. തുകയേതും ഈടാക്കാതെയാണ് എഐ അടിസ്ഥാനമാക്കിയുള്ള ഫ്രോഡ് ഡിറ്റക്ഷന്‍ സംവിധാനം ഞങ്ങള്‍ നല്‍കുന്നത്.

ഈ പരിഹാരാര മാര്‍ഗം കേരളത്തിലെ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് സൈബര്‍ തട്ടിപ്പിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും ഡിജിറ്റല്‍ ലോകത്ത് ആത്മവിശ്വാസത്തോടെ ഇടപെടലുകള്‍ നടത്താന്‍ അവരെ പ്രാപ്തരാക്കുമെന്നും കരുതുന്നതായി’- ഭാരതി എയര്‍ടെല്‍ സിഎഒ ഗോകുല്‍ കെ അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ തന്നെ ഡിജിറ്റലായി ഏറ്റവും പുരോഗമിച്ച സംസ്ഥാനങ്ങളിലൊന്നായി കേരളം സ്ഥാനമുറപ്പിക്കുന്നതോടെ നഗര, ഗ്രാമപ്രദേശങ്ങളില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന്‍റെ ഭീഷണി വര്‍ധിച്ചിരുന്നു.

ഫിഷിംഗ് ലിങ്കുകള്‍, വ്യാജ ഡെലിവറികള്‍, വ്യാജ ബാങ്കിംഗ് അലേര്‍ട്ടുകള്‍ എന്നിവയിലൂടെയാണ് തട്ടിപ്പുകാര്‍ കൂടുതലായും ഉപയോക്താക്കളെ ലക്ഷ്യമിടുന്നത്.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, തൃശൂര്‍, കോട്ടയം തുടങ്ങിയ നഗരങ്ങളില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ എയര്‍ടെല്‍ അവതരിപ്പിച്ച സൈബര്‍ തട്ടിപ്പ് തടയല്‍ സംവിധാനം സംസ്ഥാനത്താകെ ശക്തമായ ഡിജിറ്റല്‍ കവചമായി പ്രവര്‍ത്തിക്കുന്നതായി എയര്‍ടെല്‍ വ്യക്തമാക്കി.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സംവിധാനത്തിലുള്ള എയര്‍ടെല്ലിന്‍റെ ഫ്രോഡ് ഡിറ്റക്ഷന്‍ സൊലൂഷന്‍ പ്ലാറ്റ്‌ഫോം മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് സന്ദേശങ്ങള്‍ നല്‍കുന്നത് പ്രയോജനകരമാണ്.

X
Top