ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

പുതിയ പ്ലാനുകള്‍ അവതരിപ്പിച്ച് എയര്‍ടെല്‍

ഭാരതി എയര്‍ടെല്‍, പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ചു.

അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറപ്പെടുവിച്ച നിര്‍ദേശത്തെത്തുടര്‍ന്നാണ് വോയിസ് കോളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീച്ചാര്‍ജ് പ്ലാനുകള്‍ എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്.

നിലവിലെ രണ്ട് റീച്ചാര്‍ജ് പ്ലാനുകള്‍ പുനഃക്രമീകരിച്ച് വോയിസ് കോള്‍, എസ്.എം.എസ്. സേവനങ്ങള്‍ക്ക് മാത്രമായി മാറ്റുകയായിരുന്നു. 509 രൂപയുടെ റീച്ചാര്‍ജ് പ്ലാനില്‍ ഇനി മുതല്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും 900 എസ്.എം.എസുകളും ലഭിക്കും.

84 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. എയര്‍ടെല്‍ എക്‌സ്ട്രീം ആപ്പ്, അപ്പോളോ 24/7 സര്‍ക്കിള്‍ മെമ്പര്‍ഷിപ്പ്, സൗജന്യ ഹലോട്യൂണ്‍ സേവനങ്ങളും ഈ പ്ലാനില്‍ ലഭിക്കും.

നേരത്തെ 509 രൂപയുടെ റീച്ചാര്‍ജ് പ്ലാനില്‍ 6 ജി.ബി. ഇന്റര്‍നെറ്റ് ഡേറ്റയും നല്‍കിയിരുന്നു. എന്നാല്‍, പ്ലാന്‍ പുനഃക്രമീകരിച്ചതോടെ ഇത് ഒഴിവാക്കി.

ദീര്‍ഘകാലത്തേക്ക് വോയിസ് കോള്‍, എസ്.എം.എസ്. സേവനങ്ങള്‍ മാത്രം ആഗ്രഹിക്കുന്നവര്‍ക്കായി 365 ദിവസം കാലാവധിയുള്ള മറ്റൊരു റീച്ചാര്‍ജ് പ്ലാനും എയര്‍ടെല്‍ അവതരിപ്പിച്ചിട്ടുണ്ട്. 1999 രൂപയാണ് ഒരുവര്‍ഷം കാലാവധിയുള്ള ഈ പ്ലാനിന്റെ നിരക്ക്.

അണ്‍ലിമിറ്റഡ് വോയിസ് കോളുകളും 3600 എസ്.എം.എസും ഇതില്‍ ലഭ്യമാകും. ഇതിനൊപ്പം എയര്‍ടെല്‍ എക്‌സ്ട്രീം ആപ്പ്, അപ്പോളോ 24/7 സര്‍ക്കിള്‍ മെമ്പര്‍ഷിപ്പ്, ഹലോട്യൂണ്‍ സേവനങ്ങളും ലഭിക്കും.

നേരത്തെ ഇതേ നിരക്കിലുള്ള പ്ലാനില്‍ 24 ജി.ബി. ഇന്റര്‍നെറ്റ് ഡേറ്റയും നല്‍കിയിരുന്നു. എന്നാല്‍, പ്ലാന്‍ പുനഃക്രമീകരിച്ചതോടെ ഇന്റര്‍നെറ്റ് ഡേറ്റ ഒഴിവാക്കി.

X
Top