സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

600 കോടി ചെലവ്: ഹൈപ്പര്‍ സ്‌കെയില്‍ ഡാറ്റ സെന്റര്‍ സ്ഥാപിക്കാന്‍ എയര്‍ടെല്‍ അനുബന്ധ സ്ഥാപനം

ന്യൂഡല്‍ഹി: കിഴക്കന്‍, വടക്കുകിഴക്കന്‍ മേഖലയിലെയും സാര്‍ക്ക് രാജ്യങ്ങളിലെയും സംഘടനകളുടെ ക്ലൗഡ് ആവശ്യകതകള്‍ നിറവേറ്റുന്നതിനായി കൊല്‍ക്കത്തയില്‍ 25 മെഗാവാട്ട് ശേഷിയുള്ള പുതിയ ഹൈപ്പര്‍സ്‌കെയില്‍ ഡാറ്റാ സെന്റര്‍ സൗകര്യം ഒരുക്കുകയാണ് ഭാരതി എയര്‍ടെല്‍ സബ്‌സിഡിയറി എന്‍ എക്‌സ്ട്രാ.

കിഴക്കന്‍ മേഖലയിലെ ഏറ്റവും വലിയ ഡാറ്റാ സെന്ററാകും ഇത്. പ്രൊജക്ടില്‍ 600 കോടി രൂപ നിക്ഷേപിക്കുമെന്ന് എന്‍ എക്‌സ്ത്ര അറിയിച്ചു.

എയര്‍ടെല്‍ കമ്പനിക്ക് നിലവില്‍ ഇന്ത്യയിലുടനീളം 12 വലിയതും 120 ഉം എഡ്ജ് സൗകര്യങ്ങളുണ്ട്. ജോലിഭാരം വിതരണം ചെയ്യുന്നതിനും ഡാറ്റയുടെ വലിയ അളവുകള്‍ കൈകാര്യം ചെയ്യുന്നതിനും ശേഷിയുള്ള ഡാറ്റാ സെന്ററാണ് ഹൈപ്പര്‍സ്‌കെയില്‍. ആയിരക്കണക്കിന് സെര്‍വറുകള്‍ ഇവിടെ ഇന്‍സ്റ്റാള്‍ ചെയ്യും.

പുതിയ ഡാറ്റാ സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലീന്‍ എനര്‍ജി ഉപയോഗിക്കുമെന്നും 2024 ഓടെ അത് പ്രവര്‍ത്തന സജ്ജമാകുമെന്നും എന്‍ എക്‌സ്ത്ര പറഞ്ഞു. 2031 ഓടെ നെറ്റ് സീറോ എമിഷനിലെത്താന്‍ പ്രതിജ്ഞാബദ്ധമാണ്.

കൂടാതെ 180,000 മെഗാവാട്ടിലധികം മൂല്യമുള്ള പുനരുപയോഗ ഊര്‍ജ്ജം സ്രോതസ്സ് ചെയ്യുന്നതിന് ഒന്നിലധികം സംഘടനകളുമായി സഹകരിച്ചിട്ടുണ്ട്.

X
Top