അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

എയർഏഷ്യ ഇന്ത്യയിലെ ഓഹരികൾ വിൽക്കാൻ എയർഏഷ്യ ഗ്രൂപ്പ്

മുംബൈ: അനുബന്ധ സ്ഥാപനമായ എയർഏഷ്യ ഇന്ത്യയിൽ കമ്പനി കൈവശം വച്ചിരിക്കുന്ന ശേഷിക്കുന്ന ഇക്വിറ്റി ഓഹരികൾ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയ്ക്ക് വിൽക്കാൻ ഷെയർ പർച്ചേസ് കരാറിൽ ഏർപ്പെട്ടതായി എയർഏഷ്യ ഏവിയേഷൻ ഗ്രൂപ്പ് ലിമിറ്റഡ് പ്രഖ്യാപിച്ചു.

കൊവിഡ്-19 പാൻഡെമിക്കിന് ശേഷം എയർലൈൻ ശക്തമായ തിരിച്ച് വരവ് നടത്തുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. ഈ വർഷം ജനുവരി മുതൽ ഇതുവരെ എയർഏഷ്യ 171,000-ലധികം വിമാനങ്ങൾ പറത്തി, അതിലൂടെ ഗ്രൂപ്പിലുടനീളം 23 ദശലക്ഷത്തിലധികം യാത്രക്കാരെ വഹിച്ചു.

ടാറ്റയ്ക്ക് ഭൂരിഭാഗം ഓഹരിയുള്ള എയർഏഷ്യ ഇന്ത്യയുടെ മുഴുവൻ ഇക്വിറ്റി ഷെയർ ക്യാപിറ്റലും ഏറ്റെടുത്ത് ഒറ്റ എയർലൈനായി ലയിപ്പിക്കാനുള്ള എയർ ഇന്ത്യയുടെ നിർദ്ദേശത്തിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ജൂണിൽ അംഗീകാരം നൽകിയിരുന്നു.

ഓട്ടോ-ടു-സ്റ്റീൽ കമ്പനിക്ക് എയർഏഷ്യ ഇന്ത്യയിൽ 83.67% ഓഹരിയുണ്ട്, ശേഷിക്കുന്ന ഓഹരി എയർഏഷ്യ ഗ്രൂപ്പിന്റെ ഭാഗമായ എയർഏഷ്യ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ (എഎഐഎൽ) കൈവശമാണ്.

X
Top