ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

എയർ ഇന്ത്യയുടെ പേര് മാറ്റമില്ലാതെ തുടരുമെന്ന് കാംപെൽ വിൽസൻ

കൊച്ചി: വിസ്താര എയർലൈനുമായി അടുത്ത വർഷം പൂർത്തിയാകുന്ന ലയനത്തിനു ശേഷവും എയർ ഇന്ത്യയുടെ പേര് മാറ്റമില്ലാതെ തുടരുമെന്ന് എയർ ഇന്ത്യ എംഡിയും സിഇഒയുമായ കാംപെൽ വിൽസൻ. എയർ ഇന്ത്യയുടെ വിഖ്യാതമായ ‘മഹാരാജാ’ മുദ്ര നിലനിർത്തും.

ഒരുപക്ഷേ, മഹാരാജയ്ക്ക് ഒരു വനിതാ പങ്കാളി കൂടി മുദ്രയായി വന്നേക്കാമെന്ന സൂചനയും അദ്ദേഹം നൽകി. എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത് ഒരു വർഷം പിന്നിടുന്ന വേളയിൽ മാധ്യമ പ്രവർത്തകരുമായി നടത്തിയ ഓൺലൈൻ കൂടിക്കാഴ്ചയിൽ പങ്കെടുക്കുകയായിരുന്നു കാംപെൽ വിൽസൻ.

ഒരു ഫുൾ സർവീസ് കാരിയറും ഒരു ബജറ്റ് എയർലൈനുമാണു ഗ്രൂപ്പ് ആഗ്രഹിക്കുന്നത്. എയർ ഇന്ത്യ – വിസ്താര ലയനത്തിലൂടെ ഫുൾ സർവീസ് കാരിയറാകും. ഇത് എയർ ഇന്ത്യ എന്ന പേരിൽ തന്നെ അറിയപ്പെടും. എഐഎസ് കണക്ട് (എയർ ഏഷ്യ) എയർ ഇന്ത്യ എക്സ്പ്രസിൽ ലയിക്കുന്നതോടെ ബജറ്റ് എയർലൈനും സാധ്യമാകും. ലയന നടപടികൾ പുരോഗമിക്കുകയാണ്.

2024 മാർച്ചിനകം വിസ്താര – എയർ ഇന്ത്യ ലയനം പൂർത്തിയാകുമെന്നാണു പ്രതീക്ഷ. കോംപറ്റീഷൻ കമ്മിഷൻ, ഡിജിസിഎ അനുമതികൾ ലഭിക്കുകയാണ് ആദ്യ രണ്ടു ഘട്ടങ്ങൾ.
70 ബില്യൻ ഡോളർ (ഏകദേശം 5.80 ലക്ഷം കോടി രൂപ) ചെലവിട്ടു വാങ്ങുന്ന പുതിയ 470 വിമാനങ്ങൾ ഈ വർഷം അവസാനം ലഭിച്ചു തുടങ്ങുമെന്ന് കാംപെൽ വിൽസൻ പറഞ്ഞു.

10 വർഷത്തിനുള്ളിൽ അവസാനത്തെ വിമാനവും ലഭ്യമാകും. 6 എ350 വിമാനങ്ങളാണ് ഈ വർഷം ലഭ്യമാകുക. പുതിയ വിമാനങ്ങളും കൂടുതൽ ജീവനക്കാരും കണക്ടിവിറ്റിയും സൗകര്യങ്ങളുമായി ആഗോളതലത്തിൽ മുൻനിര വിമാന കമ്പനിയായി മാറാനാണ് ആഗ്രഹിക്കുന്നത്.

വ്യോമയാന ചരിത്രത്തിലെ ഏറ്റവും മഹത്തായ പരിവർത്തനത്തിനാണ് എയർ ഇന്ത്യ ഒരുങ്ങുന്നത്.
470 വിമാനങ്ങൾക്കു പുറമേ, 370 വിമാനങ്ങൾ കൂടി വാങ്ങാൻ പദ്ധതിയുണ്ടെങ്കിലും അതിനു പ്രത്യേക സമയക്രമം നിശ്ചയിച്ചിട്ടില്ല. വിപണിയുടെ ആവശ്യങ്ങൾ വിലയിരുത്തിയാകും തീരുമാനം.

ഇന്ത്യ സാമ്പത്തികമായി വളരുകയാണ്. ജനസംഖ്യ വർധിക്കുന്നു, കൂടുതൽ യാത്രക്കാർ ഉണ്ടാകുന്നു, വിദേശ ഇന്ത്യക്കാരുടെ എണ്ണവും വർധിക്കുന്നു. പുതിയ ഇന്ത്യ സൃഷ്ടിക്കുന്ന അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തി വളരാനാണു പുതിയ എയർ ഇന്ത്യ ആഗ്രഹിക്കുന്നത്. ആഭ്യന്തര, രാജ്യാന്തര സെക്ടറുകളിൽ ഒരേ പോലെ ശ്രദ്ധ നൽകും.

ഈ വർഷം 4, 200 കാബിൻ ക്രൂ ട്രെയ്നി, 900 പൈലറ്റ് നിയമനം നടത്തും. ഓരോ മാസവും 100 പൈലറ്റുമാരെയും 500 കാബിൻ ക്രൂ ട്രെയ്നിമാരെയും ഉൾപ്പെടുത്തും. സ്വയം വിരമിക്കൽ പദ്ധതി 1500 ജീവനക്കാർ സ്വീകരിച്ചു. മദ്യം കഴിച്ചു വിമാനങ്ങളിൽ പ്രശ്നമുണ്ടാക്കിയാൽ കർശന നടപടികൾ സ്വീകരിക്കും.

മുൻ സംഭവങ്ങളിൽ നിന്ന് എയർ ഇന്ത്യ പാഠം പഠിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

X
Top