അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

വാണിജ്യ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍ എയര്‍ബസ്,ബോയിംഗുമായി ഒപ്പുവച്ച് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: വാണിജ്യ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ജെറ്റ്ലൈനര്‍ വാങ്ങല്‍ കരാറില്‍ എയര്‍ ഇന്ത്യ ലിമിറ്റഡും എയര്‍ബസ് എസ്ഇയും ബോയിംഗ് കോയും ഒപ്പുവച്ചു. ഇത് പ്രകാരം 250 ഓര്‍ഡറുകളും കമ്മിറ്റ്മെന്റുകളും എയര്‍ബസ്, എയര്‍ ഇന്ത്യയില്‍ നിന്നും നേടി. 210 എ320 സിംഗിള്‍-ഇയ്ല്‍ ഫാമിലി മോഡലുകളും 40 എ350 വൈഡ് ബോഡികളും 190 737 മാക്സ് വിമാനങ്ങളും 50 വിമാനങ്ങള്‍ക്കുള്ള ഓപ്ഷനും കൂടാതെ 20 787 ഡ്രീംലൈനറുകളും 10 777x വിമാനങ്ങളും കമ്പനികള്‍ എയര്‍ ഇന്ത്യയ്ക്ക് നിര്‍മ്മിച്ച് നല്‍കും.

290 വിമാനങ്ങള്‍ നിര്‍മ്മിക്കാനുള്ള കരാറാണ് ബോയിംഗ് നേടിയിരിക്കുന്നത്. കാലാനുസൃത മാറ്റത്തിന് സാധ്യതയുള്ളതിനാല്‍ മൊത്തം കരാര്‍ തുക വ്യക്തമാക്കിയിട്ടില്ല.

എങ്കിലും രണ്ട് വിമാന നിര്‍മ്മാതാക്കളുമായുള്ള കരാറിന്റെ രൂപരേഖകള്‍ എയര്‍ഇന്ത്യ അംഗീകരിച്ചിട്ടുണ്ട്. അടുത്ത ആഴ്ച തന്നെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കാം. എയര്‍ബസ്, ബോയിംഗ്, എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ പരസ്യപ്രതികരണത്തിന് വിസമ്മതിച്ചു.

ഇന്ധന ക്ഷമതയുള്ള ഫ്‌ളീറ്റ് ഉപയോഗിച്ച് കുറഞ്ഞചെലവില്‍ സര്‍വീസ് നടത്താമെന്ന് എയര്‍ ഇന്ത്യ കണക്കുകൂട്ടുന്നു. ഇത് വഴി എമിറേറ്റ്‌സ് പോലുള്ള ശക്തമായ ഗള്‍ഫ് എയര്‍ലൈനുകളുമായുള്ള മത്സരം ലഘൂകരിക്കാം. അതേസമയം എയര്‍ബസിനും ബോയിംഗിനും കരാര്‍ നേട്ടമാണ്.

രാജ്യത്തെ ബജറ്റ് കാരിയറുകളുടെ വര്‍ദ്ധനവ് നിര്‍മ്മാതാക്കള്‍ക്ക് വലിയ തോതില്‍ പ്രയോജനം ചെയ്തിട്ടുണ്ട്. 2019-ല്‍, എയര്‍ബസ്, 300 നാരോബോഡി വിമാനങ്ങള്‍ ഇന്ത്യന്‍ ബജറ്റ് കാരിയറായ ഇന്‍ഡിഗോയ്ക്ക്, നല്‍കിയിരുന്നു.

33 ബില്യണ്‍ ഡോളറിന്റേതായിരുന്നു ഇടപാട്.വിമാന നിര്‍മ്മാതാവിന്റെ എക്കാലത്തെയും വലിയ ഡീലുകളില്‍ ഒന്നായിരുന്നു അത്. എയര്‍ ഇന്ത്യയ്ക്ക് വേണ്ടി കൂടി നാരോബോഡി പ്രദാനം ചെയ്യുമ്പോള്‍ ഈ രംഗത്തെ തങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണ് എയര്‍ബസ്.

അതേസമയം വൈഡ് ബോഡ് സ്‌പേസില്‍ ബോയിംഗ്, തങ്ങളുടെ ചരിത്രപരമായ മേധാവിത്തം നിലനിര്‍ത്തുന്നു.

X
Top