അറ്റ പ്രത്യക്ഷ നികുതി പിരിവില്‍ 20 ശതമാനം വളര്‍ച്ചകേന്ദ്ര തൊഴിൽപദ്ധതി നടപ്പാക്കിയതിൽ തട്ടിപ്പെന്ന് സിഎജിനിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം വീണ്ടും നമ്പർ വൺ2028-29 ഓടെ വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തനക്ഷമമാകുമെന്ന് കരൺ അദാനിഭക്ഷ്യ വിലക്കയറ്റം രൂക്ഷമായതോടെ ജൂണിൽ നാണയപ്പെരുപ്പം 5.08 ശതമാനമായി

രാജ്യത്തെ ആദ്യ എയർബസ് എ350-900 വിമാനം എയർ ഇന്ത്യ പുറത്തിറക്കി

ബെംഗളൂരു: ഇന്ത്യയുടെയും എയര്‍ ഇന്ത്യയുടെയും (Air India) ആദ്യ എയര്‍ബസ് എ350 വിമാനം (Airbus A350) പുറത്തിറക്കി. ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്കാണ് വിമാനത്തിന്റെ ആദ്യ സർവീസ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് എയര്‍ബസ് എ350 വിമാനം പുറത്തിറക്കിയത്.

ഹൈദരാബാദില്‍ നടന്ന വിങ്‌സ് ഇന്ത്യ 2024-ല്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഈ വര്‍ഷം മെയ് മാസത്തോടുകൂടി ആറ് എ350 വിമാനങ്ങള്‍കൂടി എയര്‍ ഇന്ത്യയ്ക്ക് ലഭിക്കും.

ബെംഗളൂരുവിൽ നിന്ന് രാവിലെ 7.05-നാണ് വിമാനം പുറപ്പെടുന്നത്. 8.50-ന് മുംബൈയിൽ എത്തിച്ചേരും. ചൊവ്വാഴ്ച ഒഴികെ മറ്റെല്ലാ ദിവസവും സർവീസ് തുടരും.

ആദ്യഘട്ടത്തിൽ ബെംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് എ350 ഫീച്ചർ ചെയ്യുന്ന അത്യാധുനിക സാങ്കേതിക വിദ്യ അനുഭവിക്കാൻ അവസരമുണ്ട്.

തുടർന്നുള്ള ഘട്ടത്തിൽ ദീർഘദൂര അന്താരാഷ്ട്ര വിമാനങ്ങളിൽ എ350 വിന്യസിക്കപ്പെടും. ഇത് എയർ ഇന്ത്യയുടെ വളർന്നുവരുന്ന വൈഡ്-ബോഡി ഫ്ലീറ്റിന്റെ വിപുലീകരണത്തിന് സംഭാവന നൽകും.

ശക്തവും ഇന്ധനക്ഷമതയുള്ളതുമായ റോള്‍സ് റോയ്സ് ട്രെന്റ് എക്സ്ഡബ്ല്യുബി എഞ്ചിനുകളാണ് എ350-ല്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് 9,700 നോട്ടിക്കല്‍ മൈല്‍ (18,000 കി.മീ) വരെ നിര്‍ത്താതെ പറക്കാന്‍ സാധിക്കും, ഇന്ത്യയില്‍ നിന്ന് വടക്കേ അമേരിക്കയിലേക്കും ഓസ്ട്രേലിയയിലേക്കും നോണ്‍സ്റ്റോപ്പ് യാത്രയ്ക്കായി ഇനി എ350 ഉണ്ടാകും.

ത്രീ-ക്ലാസ് ക്യാബിൻ ലേഔട്ട് ഉപയോഗിച്ച് ക്രമീകരിച്ച A350-ൽ 316 സീറ്റുകൾ ഉൾക്കൊള്ളുന്നു. ഇതിൽ 28 സ്വകാര്യ ബിസിനസ് സ്യൂട്ടുകളും 2-4-2 കോണ്‍ഫിഗറേഷനില്‍ 24 പ്രീമിയം ഇക്കോണമി സീറ്റുകള്‍ ഉണ്ട്.

38 ഇഞ്ച് സീറ്റ് പിച്ച് ഉള്ള കാല്‍നീട്ടാനുള്ള ഇടം ഇതില്‍ വാഗ്ദാനം ചെയ്യുന്നു. ഓരോ സീറ്റിലും 4-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഹെഡ്റെസ്റ്റും ലെഗ് റെസ്റ്റും ഉണ്ട്, കൂടാതെ 13.3 ഇഞ്ച് എച്ച്ഡി ടച്ച്സ്‌ക്രീന്‍, യൂണിവേഴ്സല്‍ എസി, യുഎസ്ബി-എ പവര്‍ ഔട്ട്ലെറ്റുകള്‍ എന്നിവയുമുണ്ടെന്ന് എയര്‍ഇന്ത്യ അറിയിച്ചു.

3-4-3 കോണ്‍ഫിഗറേഷനില്‍ 264 ഇക്കോണി സീറ്റുകളാണ് വരുന്നത്. സീറ്റുകള്‍ക്കിടയില്‍ 31 ഇഞ്ച് ഇടമുണ്ട്. 12 ഇഞ്ച് എച്ച്ഡിടച്ച് സ്‌ക്രീനാണ് ഇക്കോണമി ക്ലാസുകളിലുള്ളത്.

X
Top