ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ സാമ്പത്തിക സൗകര്യങ്ങളിലുള്ള വിശ്വാസം വർധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്ജിഎസ്‍ടി കൗൺസിൽ യോഗം അടുത്ത ആഴ്ചപെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മർദ്ദമേറുന്നുസംഭരണം വൈകിയാൽ ഉള്ളി വില വീണ്ടും ഉയർന്നേക്കുംവിലക്കയറ്റം ഏറ്റവും കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും

എയർ ഇന്ത്യ എക്സ്പ്രസ് മംഗളൂരുവിൽ നിന്നുള്ള ആഭ്യന്തര വിമാന കണക്ഷനുകൾ വർധിപ്പിക്കുന്നു

മംഗളൂരു: എയർ ഇന്ത്യ എക്‌സ്‌പ്രസ് (എഐഇ) ബെംഗളൂരുവിൽ നിന്ന് മംഗളൂരുവിലേക്കുള്ള രണ്ട് പുതിയ വിമാനങ്ങൾ ഏർപ്പെടുത്തി. ചെന്നൈ, കണ്ണൂർ, തിരുവനന്തപുരം, വാരണാസി എന്നിവിടങ്ങളിലേക്കും ബന്ധിപ്പിക്കുന്ന കണക്റ്റിവിറ്റി വർദ്ധിപ്പിക്കുമെന്ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് (എംഐഎ) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു .

ഫ്ലൈറ്റ് ഷെഡ്യൂളിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലിലൂടെ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് പ്രതീക്ഷിക്കുന്നതായി മംഗളുരു ഇന്റർനാഷനൽ എയർപോർട്ട് ഉദ്യോഗസ്ഥർ പറഞ്ഞു. അന്താരാഷ്‌ട്ര ഫ്ലൈറ്റുകളുമായി പരിധികളില്ലാതെ കണക്‌റ്റ് ചെയ്‌തുകൊണ്ട്, ഉപഭോക്താവിന്റെ സൗകര്യാർത്ഥമാണ് ഫ്ലൈറ്റ് സമയക്രമം രൂപപ്പെടുത്തിയിരിക്കുന്നത്.

ഫ്ലൈറ്റ് IX 782 രാവിലെ 8 മണിക്ക് വാരണാസിയിൽ നിന്ന് യാത്ര ആരംഭിക്കും, രാവിലെ 10.30 ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (KIA) ഇറങ്ങും. ശേഷം, അത് കെഐഎയിൽ നിന്ന് രാവിലെ 11.10 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.10 ന് മംഗളൂരുവിൽ എത്തും.

വാരണാസി-മംഗളൂരു കണക്ഷൻ നവംബർ 25 വരെ 10 ദിവസത്തേക്ക് മാത്രമേ തുറന്നിട്ടുള്ളൂ. നവംബർ 26 മുതൽ ഈ വിമാനം ചെന്നൈയേയും ബെംഗളൂരു വഴി മംഗളൂരുവിലേക്കും തടസ്സമില്ലാതെ ബന്ധിപ്പിക്കും. മറ്റ് ഫ്ലൈറ്റ് സമയങ്ങൾ പിന്നീട് അറിയിക്കും.

X
Top