ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

ഇതര നിക്ഷേപക ഫണ്ടുകള്‍ക്ക് സെബി നോട്ടീസ്

മുംബൈ: സമയപരിധി ലംഘിച്ച് സ്‌ക്കീമുകള്‍ നടത്തിയ ഇതര നിക്ഷേപക ഫണ്ടുകള്‍ക്ക് (എഐഎഫ്) സെബി നോട്ടീസ്. പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകളും വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ടുകളും നോട്ടീസ് കൈപറ്റിയവരില്‍ ഉള്‍പ്പെടുന്നു. അതത് ഓഫര്‍ ഡോക്യുമെന്റുകളില്‍ വ്യക്തമാക്കിയ
സമയക്രമം പാലിക്കാന്‍ ഇവയ്ക്കായില്ലെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2013-14 വര്‍ഷത്തില്‍ ഫ്‌ലോട്ട് ചെയ്ത ഫണ്ടുകള്‍ 2021-22 ല്‍ ക്ലോസ് ചെയ്യേണ്ടവയായിരുന്നു. എന്നാല്‍ ചില ഫണ്ടുകള്‍ ഇതില്‍ വീഴ്ച വരുത്തിയതായി സെബി കണ്ടെത്തി. മാനേജര്‍മാര്‍ തന്നിഷ്ടപ്രകാരം സമയപരിധി നീട്ടുകയായിരുന്നു.

കാലാവധി തീര്‍ന്നാലുടന്‍ ഫണ്ട് ലിക്വിഡേറ്റ് ചെയ്യേണ്ടതും തുക നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കേണ്ടതുമാണ്. ഒരു വര്‍ഷമാണ് ഇതിന് എഐഫ് മാനേജര്‍മാര്‍ക്ക് അനുവദിച്ചിരിക്കുന്നത്. അതേസമയം മൂന്നില്‍ രണ്ട് നിക്ഷേപകര്‍ സമ്മതിക്കുന്ന പക്ഷം ഫണ്ടിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാം.

X
Top