
പൂനെ: അടൽ ഇന്നൊവേഷൻ മിഷൻ, നിതി ആയോഗ്, എംഎസ്എംഇ മന്ത്രാലയം, ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം എന്നിവയുടെ പിന്തുണയോടെ ഇന്ത്യയിലെ പ്രമുഖ ഇൻകുബേഷൻ ആൻഡ് ഇൻവെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോമായ എഐസി (അടൽ ഇൻകുബേഷൻ സെന്റർ)-പിനാക്കിൾ എന്റർപ്രണർഷിപ്പ് ഫോറം അതിന്റെ ഇൻകുബേഷൻ പ്രോഗ്രാമിനുള്ള അപേക്ഷകൾ ക്ഷണിച്ചു.
പ്രാരംഭ ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾ, സംരംഭകർ, നവീനർ എന്നിവർക്ക് അവരുടെ സ്റ്റാർട്ടപ്പ് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പിന്തുണ നൽകുന്നതിനാണ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
എഐസി പിനാക്കിൾ പ്രീ-ഇൻകുബേഷൻ വിവിധ ഘട്ടങ്ങളിലുള്ള 60-ലധികം സ്റ്റാർട്ടപ്പുകളെ ഇൻകുബേറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ,2023 സാമ്പത്തിക വർഷത്തിൽ, വിവിധ സ്കീമുകൾക്ക് കീഴിൽ 1.5 കോടി രൂപ വിതരണം ചെയ്തു.
ഇൻകുബേഷൻ പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മെന്റർഷിപ്പ് , വിൻഭവസമാഹരണം. നെറ്റ്‌വർക്കിംഗ് അവസരങ്ങൾ, ഫണ്ടിംഗ് എന്നിവ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും.
വിപണനം, ഉൽപ്പന്ന വികസനം, ധനസമാഹരണം തുടങ്ങി അവരുടെ സ്റ്റാർട്ടപ്പുകളുടെ വിവിധ മേഖലകളിൽ മാർഗനിർദേശവും പിന്തുണയും നൽകുന്ന പരിചയസമ്പന്നരായ ഉപദേഷ്ടാക്കൾക്കും വ്യവസായ വിദഗ്ധർക്കും ഒപ്പം പങ്കെടുക്കുന്നവർ പ്രവർത്തിക്കും.
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾ – സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, ധനകാര്യം ഉൾപ്പടെയുള്ള സംരംഭകർ, ഇന്നവേറ്റർസ് എന്നിവർക്കു അപേക്ഷിക്കാം.
പങ്കെടുക്കുന്നവർക്ക് വിപുലീകരിക്കാവുന്നതും നൂതനവുമായ ഒരു ബിസിനസ് ആശയം, സംരംഭകത്വത്തോടുള്ള അഭിനിവേശം, നല്ല സ്വാധീനം ചെലുത്താനുള്ള പ്രതിബദ്ധത എന്നിവ ഉണ്ടായിരിക്കണം.
അപേക്ഷകർ AIC Pinnacle വെബ്സൈറ്റ് www.aic-pinnacle.org സന്ദർശിക്കുകയോ manager@aic-pinnacle.org / contact@aic-pinnacle.org എന്ന വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യുക.





